Breaking news

വിശുദ്ധ മൂല്യങ്ങള്‍ ഉദാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യം – ഗീവര്‍ഗീസ് മാര്‍ അപ്രേം

കോട്ടയം: വിശുദ്ധ മൂല്യങ്ങള്‍ ഉദാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പറഞ്ഞു. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഇടക്കാട്ട് ഫൊറോനാ പ്രവര്‍ത്തനങ്ങളുടെയും കാരുണ്യ സ്പര്‍ശം പദ്ധതിയുടെയും ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ കെ സി സി ഇടക്കാട്ട് ഫൊറോനാ പ്രസിഡന്റ് ഫിലിപ്പ് സ്‌കറിയ പെരുമ്പളത്തുശ്ശേരില്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപത ചാന്‍സിലര്‍ റവ. ഫാ. ജയ്‌മോന്‍ ചേന്നാക്കുഴി ആമുഖ സന്ദേശവും കെ സി സി അതിരൂപത പ്രസിഡന്റ് ബാബു പി എ പറമ്പടത്ത് മലയില്‍ മുഖ്യ സന്ദേശവും നല്‍കി. അതിരൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേല്‍ സഭ – സമുദായ ശില്പശാല നയിച്ചു. യൂണിറ്റ് പ്രസിഡന്റ് ജയ്‌മോന്‍ ആലപ്പാട്ട്, അതിരൂപത വൈസ് പ്രസിഡന്റ് ടോം കരികുളം, AICU പ്രതിനിധി ബിനു ചെങ്ങളം, അതിരൂപത വര്‍ക്കിംഗ് കമ്മിറ്റി അംഗം സ്റ്റീഫന്‍ കെ ജെ കുന്നുംപുറം, ഫൊറോന സെക്രട്ടറി റെജി എം സി മറ്റത്തില്‍, ഫൊറോന വൈസ് പ്രസിഡന്റ് റോയി സി പി ചിറയില്‍, ഫൊറോന ജോയിന്റ് സെക്രട്ടറി ബിനോയി ജോസഫ് പാഴൂപറമ്പില്‍, യൂണിറ്റ് ഭാരവാഹികളായ ജോസ് ജെ മറ്റത്തില്‍, ജോഷി മഴുവഞ്ചേരില്‍, രാജു വരാപ്പുഴ, സിബി തച്ചിരിക്കമാലില്‍, ബേബി കൊച്ചുപാലത്താനത്ത് എന്നിവര്‍ പ്രസംഗിച്ചു.

Facebook Comments

knanayapathram

Read Previous

ഏറ്റുമാനൂര്‍ ഇടവകയില്‍ നേതൃത്വപരിശീലനം സംഘടിപ്പിച്ചു

Read Next

നീണ്ടൂർ ചേന്നാട്ട് വി.യു. ചാക്കോ (റിട്ടയർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ – 79) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE