

പ്രണയിക്കാന്‍ ഒരു ദിനം ആവശ്യമുണ്ടോ? പ്രണയിക്കുന്നവര്‍ എന്നും, അല്ല ഓരോ നിമിഷവും പ്രണയിച്ചുകൊണ്ടിരിക്കുകയല്ലേ? എന്നൊക്കെ പറയാമെങ്കിലും പ്രണയത്തിനുമാകാം ഒരു ദിനം, തിരക്കുകള്‍ക്കിടയില്‍ വെറുതെ പ്രണയത്തെക്കുറിച്ച് ഓര്‍ക്കാന്‍ മാത്രമായി ഒരു ദിനം. എല്ലാ വർഷവും ഫെബ്രുവരി 14-നാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു. പരസ്പരം മനസ്സിലാക്കുന്ന വ്യക്തികളുടെ സ്നേഹത്തിൽ അലിഞ്ഞു ചേർന്ന വികാരമാവുന്നു പ്രണയം. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ പ്രണയം വറ്റാത്ത മനസ്സുമായി എം കെ സി എ യുടെ ദമ്പതികൾ മാഞ്ചസ്റ്ററിലെ ഇംഗ്ലീഷ് റസ്റ്റോറൻറ്ൽ ഫെബ്രുവരി 14 ന് ദമ്പതികൾ ഒത്തുചേരുന്നു .