Breaking news

ആട് വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: ചെറുകിട വരുമാന സംരംഭകത്വ പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലാസ്യം ഫ്രാന്‍സിന്റെ സഹകരണത്തോടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജനകീയ ആട് വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു,  കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍, പി.ആര്‍.ഒ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കാണ് ധനസഹായം ലഭ്യമാക്കിയത്.

Facebook Comments

knanayapathram

Read Previous

കല്ലറ വരകുകാലായില്‍ മേരി ജോയി (59) നിര്യാതയായി. Live funeral telecasting available

Read Next

പ്രണയ ദിനവുമായി എം കെ സി എ മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കുന്ന വാലൻന്റൈൻ ദിനാഘോഷം