Breaking news

കീവർത്ത് വില്ലേജ് കീഴടക്കി ക്നാനായക്കാർ: നവയുഗത്തിന് നാന്ദി കുറിച്ചത് നോട്ടിംഗ്ഹാമിൽ,UKKCAക്ക് നവസാരഥികൾ

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

ശാലീനസുന്ദരവും പ്രകൃതിരമണീയവുമായ നോട്ടിംഗ്ഹാമിലെ കീവർത്ത് വില്ലേജ്ഹാൾ ലക്ഷ്യമാക്കി യുകെയുടെ നാനാഭാഗത്തുനിന്നും പുലർവെട്ടം വീഴും മുമ്പേ നീങ്ങിത്തുടങ്ങിയ ഒരു ദിവസം.
എസ്രാ പ്രവാചകന്റെ ശവകുടീരം സന്ദർശിച്ച് കൊടുങ്ങല്ലൂരിലേക്ക് യാത്രതിരിച്ചുകുടിയേറ്റ കുലപതി ക്നായിത്തോമായുടെമക്കൾ കീവർത്ത് വില്ലേജ് എന്ന നോട്ടിംഗ്ഹാമിലെ ഗ്രാമം കീഴടക്കിയദിവസം. ജനുവരി കഴിയാറായിട്ടും കടന്നുപോകാതെ കാത്തുനിൽക്കുന്ന അതിശൈത്യത്തിലും ഏറെദൂരം യാത്രചെയ്ത് സ്കോട്ലൻഡിലെയും, വെയിൽസിലേയും, കെന്റിലേയുമൊക്കെ ക്നാനായക്കാർ ഒത്തുചേർന്ന് മെനോറവിളക്കിലെ തിരിതെളിയിച്ചുകഴിഞ്ഞാണ് ആദിത്യരശ്മികൾ ഭൂമിയിലേയ്ക്ക് ഇറങ്ങിവന്നത്.

UKKCAയുടെ 2023_24 വർഷങ്ങളിലേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, ഒപ്പം പോഷകസംഘടനായ വുമൺസ് ഫോറം ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും, കീവർത്ത് വില്ലേജ് ഹാളിൽ നടന്നപ്പോൾ, ഒരു വിളിപ്പാടകലെ മറ്റൊരു പോഷകസംഘടനയായUKKCYL ന്റെ അംഗങ്ങൾ”തെക്കൻസ്” ന്റെ സ്വാഗതനൃത്തപരിശീലനവും നടത്തുന്നുണ്ടായിരുന്നു.

UKKCAയുടെ അടുത്തരണ്ടുവർഷങ്ങളിലെ ഭാരവാഹികളായി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് സിബി തോമസ് കണ്ടത്തിൽ (വീഗൻ യൂണിറ്റ്), വൈസ്പ്രസിഡന്റ് ഫിലിപ്പ്ജോസഫ്(BCN യൂണിറ്റ്),
ജനറൽ സെക്രട്ടറി സിറിൾ പനങ്കാലായിൽ(നോട്ടിംഗ്‌ഹാം യൂണിറ്റ്), ജോയൻറ് സെക്രട്ടറി ജോയി തോമസ് പുളിക്കീൽ (ബർമിംഗ്ഹാം യൂണിറ്റ്), ട്രഷറർ റോബി മേക്കര (ഗ്ലോസ്റ്റർഷയർ യുണിറ്റ്), ജോയൻറ് ട്രഷറർ റോബിൻസ് പഴുക്കായിൽ (പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റ്) എന്നിവർക്ക് മുൻ പ്രസിഡൻറ് ബിജി ജോർജ്ജ് മാംകൂട്ടത്തിലും, അഡ്വൈസേഴ്സ് ആയി സ്ഥാനമേറ്റ ബിജി മാംകൂട്ടത്തിൽ,ലൂബിമാത്യൂസ് വെള്ളാപ്പള്ളിൽ എന്നിവർക്ക് പ്രസിഡന്റ് സിബി കണ്ടത്തിലും സത്യപ്രതിഞ്ജാ വാചകങ്ങൾ ചൊല്ലിക്കൊടുത്തു.

തെരെഞ്ഞെടുപ്പിനുശേഷം പ്രസിഡൻറ് സിബി കണ്ടത്തിൽ അധ്യക്ഷപ്രസംഗവും,സിറിൾ പനംകാല നന്ദി പ്രസംഗവും നടത്തി പുതിയ നാഷണൽകൗൺസിൽ അംഗങ്ങളെ അഭിസംബോധന ചെയ്തു.

Facebook Comments

knanayapathram

Read Previous

മോനിപ്പള്ളി പുളിക്കീല്‍ ജോസഫ് പി.ജെ. (കുഞ്ഞുമോന്‍, 76) നിര്യാതനായി. Live funeral telecasting Available

Read Next

കൈപ്പുഴ മംഗളാംകുന്നേല്‍ മേരി ലൂക്ക (89) നിര്യാതയായി. Live funeral telecasting available