Breaking news

UKKCA ഇലക്ഷൻ നാളെ , പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും സ്ഥാനാരോഹണവും നാളെ നോട്ടിംഗ്ഹാമിൽ*

2001 മുതൽ UKയിലെ ക്നാനായക്കാരുടെ ഹൃദയതാളമായിമാറിയ UKKCA എന്ന സംഘടനയ്ക്ക് ജനുവരി 28 ന് പുതിയഭാരവാഹികൾ സ്ഥാനമേൽകുകയാണ്.
ഓരോ കാലത്തേയും സെൻട്രൽ കമ്മറ്റിയംഗങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ UKKCAക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത വളർച്ചയുടെ വിജയഗാഥകളാണ്. 2023ൽ UKKCA ക്കും പോഷകസംഘടനകളായ വുമൺസ് ഫോറത്തിനും UKKCYL നും പുതിയ സാരഥികൾ ചുമതലയേറ്റെടുക്കുമ്പോൾ അടുത്ത രണ്ടുവർഷങ്ങളിൽ സംഘടനയുടെ അമരക്കാരാവുന്നവരെ ഏറെ ആകാംക്ഷയോടും പ്രതീക്ഷയോടുമാണ് ക്നാനായ സമൂഹം കാത്തിരിയ്ക്കുന്നത്.
സാമൂഹ്യ അകലം പാലിയ്ക്കാൻ നിർബന്ധിതരാക്കിയ കോവിഡ് മഹാമാരി മൂലം 2020 മുതൽ മൂന്നുവർഷം നീണ്ട ഇപ്പോഴത്തെ ഭരണസമിതി സ്ഥാനമൊഴിയുമ്പോൾ 2020 ത്തിലെ തെരെഞ്ഞെടുപ്പുപോലെതന്നെ മുഴുവൻ സ്ഥാനങ്ങളിലേയ്ക്കും എതിരാളികളില്ലാതെയാണ് പുതിയ ഭാരവാഹികൾ കടന്നുവരുന്നത്.
പ്രതിസന്ധികളെ അഭിമുഖീകരിയ്ക്കാൻ കരുത്തരായവർക്കുവേണ്ടി യൂണിറ്റുകളിൽ മാസങ്ങൾക്കുമുമ്പേ നടക്കുന്നചർച്ചകൾക്കൊടുവിൽ ഏറ്റവും അനുയോജ്യരായവർ സ്ഥാനാർത്ഥികളാവുന്നത് മത്സരം ഒഴിവാക്കാൻ കാരണമാവുന്നുണ്ട്‌.
നോട്ടിംഗ്ഹാമിലെ കീവർത്ത് വില്ലേജ് ഹാളിൽ ജനുവരി28ശനിയാഴ്ച്ച 10 മണിക്ക് തുടങ്ങുന്ന മീറ്റ് ദ കാൻഡിഡേറ്റ്സ് പരിപാടിയും പുതിയ ഭാരവാഹികളുടെ സത്യപ്രതിഞ്ജയും പുതിയ നാഷണൽ കൗൺസിൽ അംഗങ്ങളുടെ ആദ്യ നാഷണൽ കൗൺസിൽ യോഗവും ഒപ്പം വുമൺസ്ഫോറത്തിൻറെ പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പിലും 51 യൂണിറ്റിലെ പ്രതിനിധികളുംഎത്തിച്ചേരുമ്പോൾ UKKCAയുടെ ചരിത്രത്തിൽ നിർണ്ണായകമാവുന്ന രണ്ടു വർഷങ്ങൾക്ക് തുടക്കമാവും.
അടുത്ത രണ്ടു വർഷത്തേക്ക് യൂ കെ കെ സി എ യെ നയിക്കുന്നതിനായി കടന്ന് വന്നിരിക്കുന്നവരെ പരിചയപ്പെടാം

സിബി തോമസ് കണ്ടത്തിൽ ( പ്രസിഡന്റ് )

2023-24 കാലഘട്ടത്തിൽ UKKCA യുടെ വളർച്ചയ്ക്ക് തുടർച്ചയേകാനെത്തുന്നത് സിബി തോമസ് കണ്ടത്തിലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് .
യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസിസംഘടനയുടെ അമരക്കാരനായി എത്തുന്ന സിബി നിസ്തുലമായ പ്രവർത്തനങ്ങളിലൂടെയും കറകളഞ്ഞ സമുദായസ്നേഹത്തിലൂടെയും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളിലൂടെയും UK യിലെ ക്നാനായക്കാർക്കിടയിൽ ശ്രദ്ധേയനായ വ്യക്തിയാണ്.
നിലവിലെ സെൻട്രൽ കമ്മറ്റിയിലെ വൈസ് പ്രസിഡൻറായി സേവനമനുഷ്ഠിച്ചതിന്റെ പരിചയസമ്പത്തുമായി പുതിയ കമ്മറ്റിയ്ക്ക് നേതൃത്വം നൽകാൻ സിബി എത്തുന്നു ഏറെ ആഹ്ലാദത്തോടെ ഏറ്റുവാങ്ങിയ നിലവിലെ നാഷണൽ കൗൺസിൽ അംഗങ്ങൾ ഒന്നടങ്കം സിബിയ്ക്ക് പൂർണ്ണ പിന്തുണയും ആശംസകളും അറിയിച്ചിരുന്നു. വിശിഷ്ടാതിഥികൾക്ക് UKKCA കൺവൻഷൻ റാലിയെ അഭിമുഖീകരിയ്ക്കാനായി തടിയിൽ തീർത്ത പായ്ക്കപ്പലും ബർമിംഗ്ഹാം യൂണിറ്റിനെ റാലിയിൽ സമ്മാനാർഹമാക്കിയ ഗജവിരനേയും സൗജന്യമായി നിർമ്മിച്ചുനൽകിയ സിബി കഴിഞ്ഞUKKCA കൺവൻഷനിൽ ദിവ്യബലിയ്ക്കായി മനോഹരമായ ബലിപീoമൊരുക്കിയും ശ്രദ്ധനേടിയിരുന്നു. UKKCAയുടെ വിഗൻ യൂണിറ്റിലെ സജീവ പ്രവർത്തനായ സിബി കിടങ്ങൂർ സെൻറ് മേരീസ് ഫൊറോന പള്ളി ഇടവകാംഗമാണ്
ഭാര്യ ഐബി തോമസ് കരിംകുന്നം സെൻറ് അഗസ്‌റ്റ്യൻസ് പള്ളി ഇടവകാംഗമാണ് .
ഡാരോൺ സിബി, ഡിയ സിബി എന്നിവർ മക്കളാണ്.
മികച്ച സംഘാടനായ സിബി കണ്ടത്തിലിന്റെ പ്രശ്നങ്ങളെ പുഞ്ചിരിയോടെ നേരിടുന്ന രീതിയും എല്ലാവരേയും ഒരുകുടക്കീഴിൽ അണിനിരത്തുന്നതിനുള്ള കഴിവും UKKCAക്ക് മുതൽകൂട്ടാവും എന്നതിൽ സംശയമില്ല.

സിറിൾ ഫിലിപ്പ് പനംകാല ( ജനറൽ സെക്രട്ടറി )

യൂ കെ കെ സി എ ജനറൽ സെക്രട്ടറി ആയി സ്ഥാനമേൽക്കുന്ന സിറിൾ പനംകാല കടുത്തുരുത്തി ഫൊറോനായിലെ ഇരവിമംഗലം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗവും യൂ കെ കെ സി എ നോട്ടിങ്ഹാം യൂണിറ്റ് അംഗവും ആണ് .ഇരവിമംഗലം ഇടവകയിൽ പനംകാലായിൽ ( ഇടംപാടം ) പരേതരായ ഫിലിപ്പിന്റെയും ചിന്നമ്മയുടെയും മകനായ സിറിൾ ചെറുപ്പം മുതലേ ക്നാനായ സമുദായത്തെ തന്റെ നെഞ്ചിലേറ്റിയ വ്യക്തി ആണ് .സിറിൾ ദീർഘ കാലം ഒരു അൾത്താര ബാലനായി തന്റെ ഇടവക ദേവാലയവുമായി ചേർന്ന് നിൽക്കുകയും , ചെറുപുഷ്പ മിഷൻ ലീഗിലൂടെ തന്റെ സംഘടനാ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുകയും ചെയ്ത വ്യക്തിയാണ് . തുടർന്ന് യുവജന പ്രസ്ഥാനമായ കെ സി വൈ എൽ ലിലൂടെ സംഘടനാ പ്രവർത്തന രംഗത്തു കൂടുതൽ പ്രവത്തന മികവ് പുലർത്തിയ സിറിൾ കെ സി വൈ എൽ ഇരവിമംഗലം യൂണിറ്റ് സെക്രട്ടറി , പ്രസിഡന്റ് കടുത്തുരുത്തി ഫൊറോനാ പ്രസിഡന്റ് എന്നീ നിലകളിൽ കോട്ടയം അതിരൂപതയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയാണ് . പ്രവാസ ജീവിതം യൂ കെ യിലേക്ക് പറിച്ചുനടപ്പെട്ടപ്പോഴും തന്റെ സമുദയത്തിന്റെ വളർച്ചക്കായി അക്ഷീണം പരിശ്രമിച്ച ഒരു വ്യക്തിയാണ് സിറിൾ പനംകാല . UKയിലെ ഇരവിമംഗലം നിവാസികളെ ഒരുമിച്ച് ചേർക്കുന്നതിലും ഇരവിമംഗലംകൂട്ടായ്മ സജീവമാക്കുന്നതിലും ഏറെ ശ്രദ്ധിച്ച സിറിൾ വിപുലമായ സുഹൃത് വലയത്തിന്റെ ഉടമയാണ്.
നോട്ടിംഗ്ഹാമിൽ യൂണിറ്റ് തുടങ്ങിയ കാലം മുതൽ സജീവമായി പ്രവർത്തനം ആരംഭിച്ച സിറിൾ പിന്നീട് യൂണിറ്റ് സെക്രട്ടറി ആയും റീജിയണൽ റെപ്രസെന്റീറ്റീവ് ആയും മികവാർന്ന പ്രവർത്തനം കാഴ്ച്ച വെച്ച വ്യക്തി ആണ് . ഭാര്യ ബിനി സിറിൾ ഇരവിമംഗലം ഇടവക കൊച്ചാലുങ്കൽ കുടുംബാംഗമാണ് . ആഷർ സിറിൾ , ഡാനിയേൽ സിറിൾ , ഇമ്മാനുവേൽ സിറിൾ എന്നിവർ മക്കളാണ് .
ഇപ്പോൾ നോട്ടിംഗ്ഹാം യൂണിറ്റ് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന സിറിൾ സമുദായപക്ഷനിലപാടുകളിൽ വെള്ളം ചേർക്കാത്ത വ്യക്തിയും മികച്ച സംഘാടകനുമാണ്.
സിറിളിന്റെ പ്രവർത്തിപരിചയവും, ഏറ്റെടുക്കുന്നകാര്യങ്ങൾ തികഞ്ഞ ആത്മാർത്ഥതയോടെ പൂർത്തികരിയ്ക്കുന്ന രീതിയും,
കറകളഞ്ഞസമുദായ സ്നേഹവും
UKKCAക്ക് മുതൽകൂട്ടാവും എന്നതിൽ സംശയമില്ല.

റോബി മേക്കര (ട്രഷറർ )

യു.കെ.കെ.സി.എ ട്രെഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത റോബി മേക്കര വയനാട്ടിൽ നിന്നും ഉള്ള പുതുശേരി ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം ആണ്. യു കെ യിൽ യു കെ കെ സി എ ഗ്ലോസ്റ്റെർ ഷെയറു യൂണിറ്റ് അംഗമാണ്. പുതുശ്ശേരി ഇടവക ചാക്കോ മേക്കര യുടെയും മേരി മേക്കര (പരേത)യുടെയും മകനായ റോബി ചെറുപ്പം മുതൽ മിഷൻ ലീഗ്, കെ സി വൈ എൽ തുടങ്ങിയ സംഘടനകളിൽ സജീവമായിരുന്നു.ഭാര്യ സ്മിത പയ്യാവൂർ കണ്ടകശ്ശേരി ഇടവക തൊണ്ണങ്കുഴി കുടുംബാംഗമാണ്. മുന്ന് കുട്ടികൾ, ജീൻ , ജീവ , ജയ്ക്ക്

2005 മുതൽ ചെൽറ്റൻഹാമിൽ താമസിക്കുന്ന റോബി ഗ്ലോസ്റ്റെർഷെയർ ക്നാനായ യൂണിറ്റിലെ നിലവിലെ പ്രസിഡന്റ് ആണ്. കല , സാംസ്കാരിക, സാമൂഹിക വേദികളിൽ പ്രാദേശിക സമൂഹത്തിൽ നിറ സാന്നിധ്യമായ റോബി 2008 ഇൽ സ്ഥാപിതമായ ജി കെ സി എ എന്ന യൂണിറ്റിൽ ഉത്തരവാദിത്വമുള്ള പല സ്ഥാനങ്ങൾ കൈകാര്യം ചെയ്തതിനു ശേഷം ഇത് രണ്ടാം തവണ ആണ് യു കെ കെ സി എ യുടെ നാഷണൽ കൗൺസിലിലേക്ക് കടന്നു വരുന്നത്..

മൂന്ന് കുട്ടികൾക്കൊപ്പം കുടുംബമായി ചെൽട്ടൻഹാമിൽ താമസിക്കുന്ന റോബി ഒരു ആർക്കിടെക്റ്റും മേക്കര ആർക്കിറ്റെക്ടറൽ കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തുകയും ആണ്

ഫിലിപ്പ് ജോസഫ് പനത്താനത്തു (വൈസ് പ്രസിഡന്റ് )

യു കെ കെ സി എ വൈസ് പ്രസിഡണ്ടായി സ്ഥാനമേൽക്കുന്ന ഫിലിപ്പ് ജോസഫ് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗവും യു കെ കെ സി എ ബി സി എൻ യൂണിറ്റ് (കാഡിഫ് ) അംഗവുമാണ് .
പിറവം ഇടവകയിൽ പനത്താനത്തു പരേതനായ ഉതുപ്പ് ജോസഫിന്റെയും ഏലിക്കുട്ടി ജോസഫിന്റെയും മകനായ ഫിലിപ്പ് ചെറുപ്പം മുതലേ മിഷൻ ലീഗ്, കെ സി വൈ എൽ തുടങ്ങിയ സംഘടനകളിൽ സജീവമായിരുന്നു. ഭാര്യ ആൻസി മാറിക ചെള്ള കണ്ടത്തിൽ കുടുംബാംഗമാണ്.
2004 മുതൽ വെയിൽസിലെ കാർഡിഫിൽ താമസിക്കുന്ന ഫിലിപ്പ് ബി സി എൻ യൂണിറ്റിന്റെ പ്രസിഡന്റ് ആയും ട്രഷറർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ യൂണിറ്റ് ട്രഷററായ ഫിലിപ്പ് കാഡിഫ് മലയാളി അസോസിയേഷൻ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ചുവർഷം യു കെ സി എ യുടെ നാഷണൽ കൗൺസിലിൽ പ്രവർത്തിച്ച പരിചയം യൂ കെ കെ സി എ യുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് മുതൽക്കൂട്ടാകും .
ഡോണിയ ഫിലിപ്പ്, ഡാനിയോ ഫിലിപ്പ് എന്നിവർ മക്കളാണ്.

തികഞ്ഞ സമുദായ സ്നേഹിയായ ഫിലിപ്പ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് കാഡിഫിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു.

ജോയി തോമസ് പുളിക്കീൽ (ജോയിന്റ് സെക്രട്ടറി )

2023_24 കാലഘട്ടത്തിലെ UKKCA യുടെ ജോയൻറ് സെക്രട്ടറി പദമലങ്കരിയ്ക്കാൻ
കടന്നുവരുന്നത് ശ്രീ ജോയി തോമസ് പുളിക്കീൽ ആണ്.
UKKCAയുടെ ഏറ്റവും വലിയ യൂണിറ്റുകളിലൊന്നും നിരവധി സെൻട്രൽകമ്മറ്റിയംഗങ്ങളെസംഭാവന ചെയ്ത യൂണിറ്റും UKKCA യുടെ ദേശീയ കൺവൻഷൻ റാലിയിൽ എല്ലാപ്രാവശ്യവും വിസ്മയങ്ങൾ വാരിവിതറുന്ന യൂണിറ്റുമായ ബർമിംഗ്ഹാം യൂണിറ്റിലെ സജീവ പ്രവർത്തകനാണ് ജോയി പുളിക്കീൽ.
താമരക്കാട് പള്ളി ഇടവകാംഗമായ ജോയി അമനകര യൂണിറ്റിലെ KCYL പ്രസിഡൻറ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ച് സംഘടനാ പ്രവർത്തനങ്ങളിലേയ്ക്ക് കടന്നുവന്നയാളാണ്.
KCYL ഉഴവൂർ ഫൊറോന വൈസ്പ്രസിഡന്റായും മികച്ച
പ്രവർത്തനം കാഴ്ച്ചവച്ചിട്ടുണ്ട്.
UKKCAയുടെ സ്വാൻസിയ യൂണിറ്റ് സ്ഥാപകസെക്രട്ടറി ആയിരുന്ന ജോയിതോമസ് ബർമിംഗ്ഹാം യൂണിറ്റ് ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ബർമിംഗ്ഹാം യൂണിറ്റ് സെക്രട്ടറിയായ ജോയി തോമസിന്റെ ഭാര്യ മോനിപ്പള്ളി ഇടവകാംഗമായ സിസിലി ആണ്
ജോയിസ്, ജ്യോതിസ് എന്നിവരാണ് മക്കൾ.

റോബിൻസ് പഴുക്കായിൽ (ജോയിന്റ് ട്രഷറർ )

യൂ കെ കെ സി എ , ജോയിന്റ് ട്രഷറർ ആയി സ്ഥാനം ഏൽക്കുന്ന ശ്രീ റോബിൻസ് പഴുക്കായിൽ കല്ലറ പഴയപള്ളി ഇടവകാംഗമായ തോമസിന്റെയും ജോസിയുടെയും മകനാണ് ഭാര്യ സ്മിത മാന്നാനം മരിയമൗണ്ട് സെയിന്റ് സ്റ്റീഫൻസ് ഇടവക ഓണശ്ശേരിൽ കുടുംബാംഗമാണ് മക്കൾ റെയ്സ്(Late), റോക്‌സാൻ,റഫായേൽ
കല്ലറ സെയിന്റ് തോമസ് പള്ളിയിൽ മിഷൻ ലീഗ്, കെ സി വൈ എൽ എന്നീ സങ്കടനകളിൽ നേതൃത സ്ഥാനം വഹിച്ചിരുന്ന റോബിൻസ്
നഴ്സിംഗ് പഠനം പൂർത്തിയാക്കി യുകെ യിലെ ദൈവത്തിന്റെ സ്വന്തം നാട്‌ എന്നറിയപ്പെടുന്ന പൂൾ ആൻഡ്ബൗൺമൗത്തിലേക്കു കുടിയേറി
ഇവിടുത്തെ ക്നാനായ കൂട്ടായ്മായിൽ ..2007 മുതൽ സജീവ സാന്നിധ്യമായിരുന്ന റോബിൻസ് കഴിഞ്ഞ മൂന്ന് വർഷമായി ..ഈ യൂണിറ്റിന്റെ സെക്രട്ടറിയും ..നാഷണൽ കൗൺസിൽ അംഗവുമായി
ക്‌നാനായ സമൂഹത്തിനു വെണ്ടി പ്രവർത്തിച്ചു വരുന്നു
തന്റെ മാതൃ യൂണിറ്റിൽ നിന്നും വീണ്ടും സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട റോബിൻസ് തന്റെ മൂന്ന് വർഷത്തെ നാഷണൽ കൌൺസിൽ ബന്ധങ്ങളിലൂടെ ഉണ്ടായ പ്രചോദനത്താലും ..സാമുദായിക സ്നേഹം മറ്റെന്തിനേക്കാളും നെഞ്ചിലേറ്റി നടക്കുന്ന റോബിൻസിനു സൗത്ത് ഈസ്റ്റിൽ നിന്നും നിരുപാധിക പിന്തുണയോടെ കൊടുക്കുന്ന ഒരു അംഗീകാരമാണ് ഈ സ്ഥാനം ,2022 ൽ അതിഗംപീരമായി നടന്ന യൂ കെ കെ സി എ കോൺവെൻഷനിൽ പങ്കെടുത്ത എല്ലാവർക്കും മിതമായ നിരക്കിൽ ഭക്ഷണം എത്തിക്കുവാൻ തിരഞ്ഞെടുത്ത കമ്മറ്റിക്ക് നേതൃത്വം കൊടുത്ത് .ശ്രീ റോബിൻസ് ആയിരുന്നു എന്നുള്ളത് വിസ്മരിക്കൻ ആവാത്ത ഒരു വസ്തുത ആണ്,
വിവിധ മേഖലകളിൽ തന്റെ കഴിവു തെളിയിച്ചിട്ടുള്ള റോബിൻസ് സ്വന്തം അധ്വാനത്തിലൂടെ നമ്മുടെ പച്ചക്കറികൾ ഇവിടെയും വിളയിക്കാം എന്ന് തെളിയിച്ചിട്ടുണ്ട് ..തനിക്കു കുടുംബത്തിൽ നിന്നും പാരമ്പര്യമായി പകർന്നു കിട്ടിയ കാർഷിക വൃത്തി ഇവിടെയും പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നുള്ളത് വളരെ പ്രശംസനീയമാണ് .
പൂളിലെ തന്നെ അനുബന്ധ മലയാള സങ്കടനകളിൽ നേതൃതം കൊടുത്തിരുന്ന റോബിൻസ് ..അവശ്യ സമയങ്ങളിൽ വർഗ വർണ വ്യത്യാസം ഇല്ലാതെ മറ്റുള്ളവരെ സഹായിക്കുവാൻ മുൻപോട്ടു വരുകയും നേതൃത്വം കൊടുക്കുകയും ചെയ്തിരുന്നു എന്നുള്ളത് വളരെ യാഥാർഥ്യമായ ഒരു വസ്തുതയാണ്
യൂ കെ കെ സി എ ക്കു അദ്ദേഹത്തിന്റെ സേവനം വരും കാലങ്ങളിൽ ഒരു മുതല്കൂട്ടായിരിക്കും എന്നുള്ളതിൽ ഒരു സംശയവുമില്ല
ഏത് കാര്യങ്ങളും വളരെ സംയമനത്തോടും ക്ഷമയോടും കൂടി ശ്രവിച്ചു ..തക്കതായ പരിഹാരം കാണുവാൻ അദ്ദേഹം കാണിച്ചിരുന്ന തീഷ്ണത വളരെ പ്രശംസനീയമാണ്

Facebook Comments

knanayapathram

Read Previous

തേവര Sacred Heart college മികച്ച സ്കൂൾ അധ്യാപികക്ക് ഏർപ്പെടുത്തിയ “ഗുരുശ്രേഷ്ഠ” പുരസ്‌കാരം സിജിമോൾ ജേക്കബിന്

Read Next

കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നു നോമ്പ് തിരുനാള്‍; നാളെ കൊടിയേറ്റ്, പുറത്തു നമസ്‌ക്കാരം ചൊവ്വാഴ്ച LIVE TELECASTING AVAILABLE