Breaking news

ഒരു മരിയൻ കുടുംബയാത്രയ്ക്ക് പ്രർത്തനാനിർഭരമായ തുടക്കം

 

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, മെൽബണിലെ എല്ലാ ക്നാനായ ഇടവകാംഗങ്ങളെയും കോർത്തിണക്കിക്കൊണ്ട് സംഘടിപ്പിക്കുന്ന “ഒരു മരിയൻ കുടുംബയാത്രയ്ക്ക് പ്രർത്തനാനിർഭരമായ തുടക്കം.

കോട്ടയം അതിരൂപതാ ആസ്ഥാനമായ, കോട്ടയം ക്രിസ്തുരാജാ ക്നാനായ കത്തോലിക്കാ കത്തീഡ്രൽ പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ വെച്ച്, കോട്ടയം അതിരൂപതാധ്യക്ഷൻ, അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്താ ഔദ്യോഗികമായ ഉദ്ഘാടനകർമ്മം നിർവഹിച്ചു.

മെൽബണിലെ എല്ലാ ക്നാനായ ഇടവകാംഗങ്ങളുടെയും ഭവനത്തിൽ, സ്വികരിച്ചു പ്രാർത്ഥിക്കുവാനുള്ള മാതാവിന്റെ തിരുസ്വരൂപവും തിരിയും, അഭിവന്ദ്യ മൂലക്കാട്ട് പിതാവ് വെഞ്ചരിച്ച്‌, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക സെക്രട്ടറി ശ്രീ ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിലിന് കൈമാറി.

മെൽബണിൽ എത്തുന്ന തിരുസ്വരൂപവും തിരിയും, ഫെബ്രുവരിമാസം 5 ആം തിയതി ഫൊക്കനർ സെന്റ് മാത്യൂസ് പള്ളിയിലെ വിശുദ്ധ കുർബാനമധ്യേ, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി, ഫാ : പ്രിൻസ് തൈപ്പുരയിടത്തിൽ, ബേത്‌ലഹേം കൂടാരയോഗം പ്രസിഡന്റ് സിജോ തോമസ് ചാലയിൽ കുടുംബത്തിന് കൈമാറി, യാത്ര ഔദ്യോഗികമായി ആരംഭിക്കും.

സജിമോൾ മാത്യു കളപ്പുരയ്ക്കൽ, സിന്ധു സൈമച്ചൻ ചാമക്കാലായിൽ എന്നിവർ കോർഡിനേറ്റർമാരായുള്ള കമ്മിറ്റിയുടെയും, പാരിഷ് കൗൺസിൽ അംഗങ്ങളുടെയും, കൂടാരയോഗം ഭാരവാഹികളുടെയും നേതൃത്വത്തിൽ, യാത്രയുടെ അവസാനവട്ട തയ്യാറെടുപ്പുകൾ നടത്തിവരുന്നു.

ഇടവക സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, ജോൺ തൊമ്മൻ നെടുംതുരുത്തിൽ, ഷാജൻ ജോർജ് ഇടയാഞ്ഞിലിയിൽ, ജോർജ് പൗവ്വത്തിൽ, ലിറ്റോ മാത്യു തോട്ടനാനിക്കൽ, ആനീസ് ജോൺ നെടുംതുരുത്തിൽ, സനീഷ് ജോർജ് പാലക്കാട്ട്, ജെഫി നെടുംതുരുത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook Comments

knanayapathram

Read Previous

വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു

Read Next

റൂട്ടട് കോൺഫ്രൻസ് 2022 ചിക്കാഗോയിൽ വച്ച് നടത്തപ്പെട്ടു