Breaking news

റൂട്ടട് കോൺഫ്രൻസ് 2022 ചിക്കാഗോയിൽ വച്ച് നടത്തപ്പെട്ടു

ചിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി 2022 ഡിസംബർ 27 മുതൽ 30 വരെ തീയതികളിൽ ചിക്കാഗോയിലെ Darien കാർമ്മൽ ഭവനിൽ വച്ച്  “Rooted Conference 2022″ സംഘടിപ്പിച്ചു.  മേവുഡ്  സെക്രട്ട് ഹാർട്, മോർട്ടൺ ഗ്രോവ് സെ. മേരിസ്, ഡിഡ്രോയിറ്റ് സെ. മേരീസ് എന്നീ ഇടവകകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 65 കുട്ടികൾ conferenceൽ പങ്കെടുത്തു.
 കുട്ടികളുടെ ആത്മീയവും, സാമുദായികവും, മാനസികവും, ധാർമികവും ആയ വളർച്ചയ്ക്ക് ഉതകുന്ന ക്ലാസുകളും പാനൽ ചർച്ചകളും വിനോദങ്ങളും കോൺഫ്രൻസിന് മാറ്റ് വർദ്ധിപ്പിച്ചു. സുഹൃദ്ബന്ധങ്ങൾ വളർത്താനും, കാലഘട്ടത്തിന്റെ അപകടസൂചനകൾ തിരിച്ചറിയാനും, ജീവിതപ്രതിസന്ധികളെ പക്വതയോടെ അതിജിവിക്കുവാനും ദൈവാശ്രയബോധം വർദ്ധിപ്പിക്കുവാനും ഉതകുന്ന മാർഗ്ഗനിദ്ദേശക കോൺഫ്രൻസ്സായിരുന്നു ഒരുക്കപ്പെട്ടത്. വിശ്വാസത്തിൽ അധിഷ്ഠിതവും സഭാ-സമുദായിക സത്യങ്ങളിൽ ബോധ്യങ്ങൾ വളർത്താൻ ഉദകുന്നതുമായ വിഷയങ്ങളും കോൺഫ്രൻസിൽ ഉൾപ്പെടുത്തിയിരുന്നു.
 ഫൊറോന യുവജന കോർഡിനേറ്റർ ശ്രീ. സിറിയക് കിഴങ്ങാട്ട്, സി. സനിജ SVM, സോനാ കീഴങ്ങാട്ട്, സഖറിയ’ ചേലക്കൽ, സിബിൾ മുളയാനിക്കുന്നേൽ, ഹാന്ന ചേലക്കൽ, ബിനു എടക്കര, ജോജോ ആനാലി, മജോ കുന്നശ്ശേരി, സുനിൽ കോയിത്തറ, സനീഷ് മാളിയേക്കൽ, മാത്യു മൂന്നുപറ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ആൻസി ചേലക്കൽ, ലിൻസൻ കൈതമല, എലിസമ്പത്ത് നെല്ലാമറ്റം തുടങ്ങിയവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസുകൾ എടുത്തു.
 ക്നാനായ റീജിയണൽ ഡയറക്ടർ  റവ. ഫാ. തോമസ് മുള്ളവനാൽ, ഫൊറോനാ വികാരി റവ. ഫാ. അബ്രഹാം മുത്തോലത്ത്, റവ. ഫാ. ജോസഫ് തച്ചാറ എന്നിവരുടെ സാന്നിധ്യവും ആത്മീയ നേതൃത്വവും കോൺഫ്രൻസിൽ  ഉണ്ടായിരുന്നു. വളരെ ഉല്ലാസകരവും, ഉപകാരപ്രദവും , വിജയപ്രദമായ ഒരു കോൺഫ്രൻസായിൽ പങ്കെടുത്ത ചാരിതാർത്ഥ്യവുമായിട്ടാണ് പങ്കെടുത്ത എല്ലാവരും മടങ്ങിപോയത്.
Facebook Comments

knanayapathram

Read Previous

ഒരു മരിയൻ കുടുംബയാത്രയ്ക്ക് പ്രർത്തനാനിർഭരമായ തുടക്കം

Read Next

റൂട്ടട് കോൺഫ്രൻസ് 2022 ചിക്കാഗോയിൽ വച്ച് നടത്തപ്പെട്ടു.