Breaking news

ഒരു നാടിന്റെ നന്മ ഉത്സവമാക്കി കൂടല്ലൂർ സംഗമം

കൂടല്ലൂർ എന്ന ഒരു കൊച്ചു ഗ്രാമത്തിന്റെ നന്മയുടെ ഉത്സവമാക്കി മാറ്റി ന്യൂയോർക്ക് കൂടല്ലൂർ സംഗമം.ധാരാളംകൂടല്ലൂർ വാസികളാൽ അനുഗ്രഹീതമായ ന്യൂയോർക്കിന്റെ വിവിധ ഭാഗങ്ങളിൽ വസിക്കുന്ന’ കുടുംബങ്ങൾ ഒത്തൊരുമിച്ച് നാടിന്റെ നന്മകൾ പങ്കുവെയ്ക്കുകയും വിവിധ മേഖലകളിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്നവരെ പ്രത്യേകം ആദരിക്കുകയും ചെയ്ത് കൂടല്ലൂർ സംഗമം ഏവർക്കും ഒരു നവ്യാനുഭവമായി മാറി. നൂറോളംപേർ പങ്കെടുത്ത ഒത്തുചേരലിൽ വിവിധ മത്സരങ്ങളും,പങ്കുവെയ്ക്കലും,ആദരിക്കലും,സ്നേഹവിരുന്നും നടത്തപ്പെട്ടു.രാവിലെ 10 മുതൽ വൈകിട്ട് 4മണി വരെ നടത്തപ്പെട്ട ഒത്തുചേരലിൽ ന്യൂജേഴ്സി,റോക്‌ലാൻഡ് എന്നിവടങ്ങളിൽ നിന്നും ആളുകൾ പങ്കെടുത്തു.എല്ലാം വർഷവും വിവിധ ഇടങ്ങളിൽ ഈ ഒത്തു ചേരൽ നടത്തുവാൻ തീരുമാനിച്ചു.

Facebook Comments

knanayapathram

Read Previous

മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

Read Next

കാണക്കാരി അഴകുളത്തില്‍ ജെസ്ലിന്‍ ലൂക്കോസ് (കുഞ്ഞുമോന്‍. 40) നിര്യാതനായി. Live funeral telecasting available

Most Popular