Breaking news

ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ആഭ്യമുഖ്യത്തിൽ ക്നാനായ സെവൻസ് ഡേ എന്ന പേരിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. നവംബർ 18 വെള്ളിയാഴ്ച്ച അബ്ബാസിയ നിബ്രാസ് സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് സോണുകളിൽ നിന്നായി ഇരുപതോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ഫിഫ ലോകകപ്പിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട്, ഖത്തർ ലോകകപ്പ് ലോഗോ ആലേഖനം ചെയ്ത ടീ ഷർട്ടുകൾ ധരിച്ച കുട്ടികൾ മത്സരാർത്ഥികളോടൊപ്പം അണിനിരന്നത് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ഫുട്ബാൾ മത്സരത്തിന്റെ ഉദ്ഘാടനം കെ കെ സി എ പ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ നിർവഹിച്ചു. കെ കെ സി എ ഭാരവാഹികളായ ബിജോ മൽപാങ്കൽ, ജോസ്‌കുട്ടി പുത്തൻതറ, ബിനോ കദളിക്കാട്, വിനിൽ പെരുമാനൂർ, അനീഷ് എം ജോസ്, ഡോണ തോമസ് , ജിനു കുര്യൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

Facebook Comments

Read Previous

വിശ്വാസ പരിശീലന ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു

Read Next

കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരവുമായി ചൈതന്യ കാര്‍ഷിക മേളയില്‍ വിളപ്രദര്‍ശന പവിലിയന്‍