Breaking news

DKCC ചെയർമാനായി ശ്രീ ബോബൻ ഇലവുങ്കലിനെ തിരഞ്ഞെടുത്തു.

DKCC ചെയർമാനായി ശ്രീ  ബോബൻ ഇലവുങ്കലിനെ തിരഞ്ഞെടുത്തു.
സമുദായം നേരിടുന്ന വലിയ വെല്ലുവിളികളെ സധൈര്യം നേരിടുവാനും ആഗോള ക്നാനായ സമൂഹത്തെ നയിക്കുവാൻ പര്യാപ്തനായ ഒരാൾ സമുദായത്തിൻറെ ഈ പ്രതിസന്ധി ഘട്ടത്തിൽ അമരത്ത് ഉണ്ടാവണമെന്ന് KCCNA പ്രസിഡന്റ്‌ ശ്രീ സിറിയക് കൂവക്കാട്ടിലും KCCO പ്രസിഡന്റ്‌ ശ്രീ ചാണ്ടി കറുക പറമ്പിലും ഒരേപോലെ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശ്രീ ബോബൻ ഇലവുങ്കലിനെ സെപ്റ്റംബർ പത്താം തീയതി കൂടിയ കമ്മറ്റി ഐക കണ്ഠേന തിരഞ്ഞെടുത്തത്.
യൂറോപ്പ് റീജിയണിൽ നിന്നും DKCC യുടെ ആദ്യ  ചെയർമാൻ ആയി തിരെഞ്ഞടുക്കപ്പെട്ട ശ്രീ  ബോബൻ ഇലവുങ്കലിന് എല്ലാവിധ പിന്തുണയും  UKKCA പ്രസിഡന്റ്‌ ശ്രീ ബിജി മാങ്കൂട്ടത്തിൽ വാഗ്ദാനം ചെയ്തു.
DKCC യുടെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാ റീജിയണുകളിൽ നിന്നുള്ള പ്രതിനിധികൾ  ഒത്തൊരുമിച്ച് പുതിയ DKCC നേതൃത്വത്തിൻറെ കീഴിൽ സമുദായ ശാക്തീകരണത്തിന് ആത്മാർഥമായി   പ്രവർത്തിക്കുമെന്ന്    അറിയിച്ചു.
ആഗോള ക്നാനായ സമൂഹത്തിന്റെ കൂട്ടായ്മയ്ക്കും വളർച്ചക്കും ഉതകുന്ന പ്രവർത്തങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുവാൻ എല്ലാവരും കൂടെ ഉണ്ടാവണമെന്ന്   ബോബൻ ഇലവുങ്കൽ അഭ്യർത്ഥിച്ചു.
Facebook Comments

knanayapathram

Read Previous

ഡോ. മേരി കളപ്പുരയ്ക്കല്‍; കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അമ്മയും കോട്ടയം അതിരൂപതയുടെ വളര്‍ത്തമ്മയും

Read Next

കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു