Breaking news

കാഞ്ഞങ്ങാട് തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പിതാമഹൻ ക്നായ് തോമ്മായുടെ തിരു സ്വരൂപം അനാശ്ചാദനം ചെയിതു

111-)o കോട്ടയം രൂപത സ്ഥാപന വർഷം പിന്നിടുന്ന ഓഗസ്റ്റ് 29 ആം തിയതി തന്നെ കാഞ്ഞങ്ങാട് തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നമ്മുടെ പിതാമഹൻ ക്നായ് തോമ്മായുടെ തിരു സ്വരൂപം അനാശ്ചാദനം ചെയ്യാൻ സാധിച്ചു എന്നത് മലബാറിലെ ക്നാനായ കത്തോലിക്കർക്ക് ഏറെ അഭിമാനത്തിന്റെ മുഹൂർത്തമായി.

രാജപുരം ഫൊറോനായുടെ കവാടമായ കാഞ്ഞങ്ങാട്‌ ഇടവകക്കാർ വളരെ താല്പര്യമെടുത്താണ് മലബാറിലെ ആദ്യത്തെ പിതാമഹൻ ക്നായിത്തൊമ്മയുടെ തിരു സ്വരൂപം അനാച്ഛാദനം ചെയ്തത്.

വികാരി അച്ഛൻ ജോഷി വലിയവീട്ടിൽ അച്ഛൻ ദിവ്യബലിക്ക് ശേഷം രൂപത സ്ഥാപനദിനത്തിന്റെ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. ഫൊറോനാ വികാരി ജോർജ് പുതുപ്പറമ്പിൽ അച്ഛന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. 1943 ലെ രാജപുരം കുടിയേറ്റത്തിൽ വന്നവരിൽ നിലവിലുള്ള ഏറ്റവും പ്രായം കൂടിയ ശ്രീ തള്ളത്കുന്നേൽ ചാണ്ടി, ശ്രീ പേഴുംകാട്ടിൽ തൊമ്മി എന്നിവർ ചേർന്നാണ് തിരുസ്വരൂപം അനാച്ഛാദനം ചെയ്തത്. ശ്രീ തള്ളത്തുകുന്നേൽ ചാണ്ടി കുടിയേറ്റ അനുഭവം അതിന്റെ തനിമയിൽ വിവരിക്കുകയും പിതാമഹൻ ക്നായിത്തൊമ്മയുടെ സംഭാവനകൾ അനുസ്മരിക്കുകയും ചെയ്തു.

KCC പ്രസിഡന്റ് ശ്രീ പീറ്റർ കോശപള്ളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. KCWA പ്രസിഡന്റ് ശ്രീമതി എൽസമ്മ കുരിയൻ കരിക്കേൽ, KCC അതിരൂപത പ്രതിനിധി Adv. ജോസ് കരയ്‌ക്കാംതോട്ടി എന്നിവർ ആശംസകൾ സമർപ്പിച്ചു. കൈക്കാരൻ ഫിലിപ്പ് ഒറപ്പാങ്കൽ നന്ദി പറഞ്ഞു.

യൂണിറ്റ് ട്രഷറർ ശ്രീ സ്റ്റീഫൻ മൂരിക്കുന്നേൽ
KCYL പ്രസിഡന്റ് മാത്യു പുത്തൻപുരയ്ക്കൽ എന്ന് എന്നിവരുടെ നേതൃത്വത്തിൽ നടവിളിയും, ശ്രീമതി അന്നകുട്ടി എലിസബേത് ആനിമൂട്ടിൽ സുറിയാനി ഗാനവും, ശ്രീമതി മേരികുട്ടി രഞ്ജൻ കുരിശ്ശിമശ്ശേരി കുടിയേറ്റ ഗാനവും ആലപിച്ചു.

ഇടവകയിലെ ക്വയർ ഗ്രൂപ്പ് ശ്രീമതി മേരികുട്ടി രഞ്ജൻ കുരിശ്ശിമശ്ശേരി, ശ്രീ ടോമി കൊന്നക്കാട്ടുതടം, ശ്രീ ബിജു ആനിമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ പുരാതനപാട്ടുകൾ ആലപിച്ചു. സൺഡേ സ്കൂൾ കുട്ടികളും കാരിത്താസ് സിസ്റ്റേഴ്സും ചേർന്ന് പേപ്പൽ ഗാനം ആലപിച്ചു.

രാജപുരം ഫൊറോനായിൽ എല്ലാ KCC ഭാരവാഹികളും എല്ലാ യൂണിറ്റ് ഭാരവാഹികളും എല്ലാ സമുദായ സ്നേഹികളും പരിപാടിയിൽ സജീവ സാന്നിധ്യമായി.
എല്ലാ ക്നാനായ സഹോദരങ്ങൾക്കും പിതാമഹന്റെ അനുഗ്രഹആശിസ്സുകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു.

Facebook Comments

knanayapathram

Read Previous

തയ്യല്‍ മിത്ര പദ്ധതി പരിശീലനം സംഘടിപ്പിച്ചു

Read Next

കട്ടച്ചിറ പാരിപ്പള്ളില്‍ (പറമ്പേട്ട്) പി.എ. മാത്യു (84) നിര്യാതനായി. Live funeral telecasting available