Breaking news

UKKCA യുടെ 21 മത് ജൻമദിനം ആഘോഷ ദിനമാക്കുന്നു

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

കടലുകൾ കടന്നിട്ടും തനിമയുടെ മക്കളെ ഒരുമിച്ച് നിർത്തിയ സംഘടന,
എന്നും അഭിമാനത്തോടെ ക്നാനായക്കാരന് കരുത്തും കാവലുമായ സംഘടന,
കുടിയേറ്റ നാട്ടിൽ ജീവിതം കരുപ്പിടിപ്പിയ്ക്കുമ്പോഴും
ക്നാനായക്കാർ കൈവെള്ളയിൽ കാത്തു സൂക്ഷിച്ചൊരു കെടാവിളക്ക്,
ഒരു ചുവടും പിഴച്ചിട്ടില്ലാത്ത, കോട്ടങ്ങളുടെ കഥകൾ കേട്ടിട്ടില്ലാത്ത സംഘടന,
കൊല്ലം 21 കഴിയുമ്പോഴും പുറത്തു നിന്നൊരുത്തൻ വിമർശിച്ചിട്ടില്ലാത്ത, വിരലൊന്ന് ചൂണ്ടിയിട്ടില്ലാത്ത സംഘടന,
സംഘബോധത്തിൻ്റെ, കരുത്തിൻ്റെ വിജയഗാഥകൾ എന്നും പാടിയ സംഘടന,
കൂടാരയോഗങ്ങളിൽ നിന്നും വരുന്നവർ മാത്രം മുന്നോട്ട് നയിച്ച്, കെട്ടിയിറക്കി വീതിച്ച് നൽകുന്ന സ്ഥാനമാനങ്ങളൊന്നുമില്ലാതിരിന്നിട്ടും ഒരു ജനം നെഞ്ചിലേറ്റിയ സംഘടന,
ആർത്തിരമ്പുന്ന ആൾക്കൂട്ടം കണ്ട് പണി തരാനെത്തിയവർ പണി വാങ്ങി പത്തി മടക്കിയ ജനകീയ സംഘടന, കുടിയേറ്റ കുലപതിയുടെ പ്രതിമാസ്ഥാപനം ആഗോള ക്‌നാനായ സമുഹമേറ്റെടുക്കുമ്പോൾ അതിന് തുടക്കം കുറിച്ച് മാതൃകയായ ക്നാനായ കരുത്തിൻ്റെ സംഘടന,
ലോകമെങ്ങും നിന്ന് ക്നാനായക്കാർ വിശ്വാസത്തോടെ, പ്രതീക്ഷയോടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിൽ പേര് നൽകാൻ കാത്തു നിൽക്കുമ്പോൾ അതിന് നിദാനമായ സംഘടന
യുവജനങ്ങളിലേയ്ക്ക്, കുട്ടികളിലേയ്ക്ക്, സംഘടനയെക്കുറിച്ച് അവബോധമുണ്ടാക്കാൻ, ആകാശവും ഭൂമിയുമുള്ള നാൾവരെ UKയിലെ ക്നാനായക്കാരന് തണലാവാൻ, ആഗോള ക്‌നാനായ സമൂഹത്തിന് മാതൃകയായി എന്നും തലയെടുപ്പോടെ നിലനിൽക്കാൻ വഴിയൊരുക്കാനായി UKKCA യുടെ 21 മത് ജൻമദിനം ആഘോഷമാക്കുന്നു.
ഈ ആഘോഷത്തിൽ ഉൾപ്പെടുത്താനാഗ്രഹിയ്ക്കുന്ന യൂണിറ്റിലെ കലാപരിപാടികളുടെ വീഡിയോ ഒക്ടോബർ 10 ന് മുമ്പ് ഏതെങ്കിലും സെൻട്രൽ കമ്മറ്റിയഗത്തിന് നൽകേണ്ടതാണ്.

Facebook Comments

knanayapathram

Read Previous

മള്ളൂശ്ശേരി തുണ്ടിപ്പറമ്പിൽ E.T. ബാബു (64) നിര്യാതനായി. Live funeral telecasting available

Read Next

കൂടല്ലൂർ തയ്യിൽ ഡയാന സണ്ണി(19) UK വച്ചു നിര്യാതയായി