Breaking news

UKKCA യുടെ 21മത് ജന്മദിനം ആഘോഷമാക്കുന്നു, ആദ്യമായി സംഘടനയ്ക്കു വേണ്ടി ഒരു ദിനം

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
പ്രിയപ്പെട്ടവരുടെ ജന്മദിനം ഏവർക്കും ഏറെ പ്രാധാന്യമേറിയതാണ്. UKയിലെ ക്നാനായക്കാരൻ്റെ ഹൃദയമിടിപ്പായസംഘടനയുടെ  ജന്മദിനം ആദ്യമായി ആഘോഷ ദിനമാക്കുകയാണ് UKKCA. 2001 നവംബർ 10 ന് രൂപീകൃതമായ സംഘടനയുടെ അഭൂതപൂർവ്വവും അസൂയാവഹവുമായ വളർച്ചയുടെ കാരണം, ക്നാനായക്കാരൻ്റെ സമാനതകളില്ലാത്ത സമുദായ സ്നേഹം ഒന്നു മാത്രമാണ്. വ്യത്യസ്തമായ കർമ്മ പദ്ധതികളുമായി ആഗോള ക്‌നാനായ സമൂഹത്തിൻ്റെ തന്നെ ശ്രദ്ധാകേന്ദ്രമായ UKKCA സെൻട്രൽ കമ്മറ്റി മറ്റൊരു നവീന ആശയവുമായി മുന്നോട്ട് വരുമ്പോൾ വിജയഗാഥകളുടെ കിരീടത്തിൽ അത് മറ്റൊരു പൊൻ തൂവലാവും
യൂണിറ്റുകളിലെ ഓണാഘോഷ പരിപാടികളൊടൊപ്പം, UKKCA യുടെ 21 മത് ജന്മദിനവുമാഘോഷിച്ച് സംഘടനയുടെ നാൾവഴികളെക്കുറിച്ച് സെമിനാറുകളും ചർച്ചകളും നടത്തുന്നത് ഭാവി വാഗ്ദാനങ്ങളായ കുട്ടികൾക്കും യുവജനങ്ങൾക്കും സംഘടനയെക്കുറിച്ച് അവബോധമുണ്ടാക്കാൻ സഹായിക്കും.
 യൂണിറ്റുകളിൽ നടത്തപ്പെടുന്ന ആഘോഷങ്ങളുടെ വീഡിയോകളും ആശംസകളും ഒക്ടോബർ 10 ന് മുമ്പ് സെൻട്രൽ കമ്മറ്റിയംഗങ്ങൾക്ക് അയച്ചുതരേണ്ടതും, പ്രസ്തുത പരിപാടികൾ വെർച്യുൽ പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന ആഘോഷ പരിപാടികളിൽ ഉൾപ്പെടുത്തുന്നതുമാണ്.
Facebook Comments

knanayapathram

Read Previous

ചുങ്കം മേഖല സ്വാശ്രയ നേതൃത്വ പരിശീലന പരിപാടിയും കര്‍മ്മരേഖാ രൂപീകരണവും നടത്തപ്പെട്ടു

Read Next

കീഴൂര്‍ ചമ്പന്നിയില്‍ എല്‍സി കുര്യന്‍ (84) നിര്യാതയായി. Live funeral telecasting available