Breaking news

സംഗീതത്തിന്റെ മാലാഖമാർ എന്നറിയപ്പെടുന്ന Little Angels UK .19-ാമത് യു.കെ.കെ.സി.എ. കൺവൻഷനിൽ

ജൂലൈ 2 ന്  ചെൽറ്റൻഹാമിലെ ജോക്കി ക്ലബ്ബിൽ വച്ച്  നടക്കുന്ന 19-ാമത് യു.കെ.കെ.സി.എ. കൺവൻഷനിൽ കാണികളെ  സംഗീതത്തിന്റെ മാസ്മരിക ലോകത്തിലെത്തിലേക്ക് എത്തിക്കുവാൻ  യു.കെ.യുടെ അഭിമാനവും BKCA യുടെ സ്വന്തവുമായ, സംഗീതത്തിന്റെ മാലാഖമാർ എന്നറിയപ്പെടുന്ന Little Angels UK എത്തുന്നു.
നാളിതുവരെ 150 ൽ പരം വേദികളിൽ പരിപാടികൾ അവതരിപ്പിച്ച് ജൈത്രയാത്ര തുടരുന്ന ഈ മ്യൂസിക് ബാൻഡിനെ അറിയാത്തവരാരുംതന്നെ യു.കെ.യിലുണ്ടാവില്ല.
തങ്കത്തോണി സഹോദരിമാരായ ഈ മൂവർ സംഘത്തിലെ ഏറ്റവും ഇളയ ആൾ Don Pipps Thankathoni-Rocky drumming ലും Classical Drumming ലും തന്റെ 10-ാം വയസ്സിൽ Grade 8 കരസ്ഥമാക്കി. ഇന്നു തന്നെപ്പോലെ Drummer ആകുവാൻ ആഗ്രഹിക്കുന്നവർക്കായി സ്വന്തമായി ഒരു you tube ചാനൽ തുടങ്ങി. 23000 Followsers മായി ഈ കൊച്ചുമിടുക്കി ജൈത്രയാത്ര തുടരുന്നു. ലോക പ്രശസ്ത Drummer ആയ ശിവമണിയുടെ ആരാധികയായ ഈ കലാകാരി 10-ാം ക്ലാസിൽ പഠിക്കുന്നു.
ഈ ബാൻഡിലെ രണ്ടാമത്തെ സഹോദരിയായ Gen Pipps Thankathoni പീയാനോയിൽ Grade 8 ഉം Singing ൽ Grade 8 ഉം കരസ്ഥമാക്കി. ഈ ബാൻഡിലെ Pianois ഉം Singer ഉം ആയി വിലസുന്നു. കൈവിരലുകൾകൊണ്ട് മായാജാലം സൃഷ്ടിക്കുന്ന സ്റ്റീഫൻ ദേവസിയുടെ ആരാധകയായ Gen Pipps Thankathoni 2-ാം വർഷ Medicine വിദ്യാർത്ഥിനിയാണ്.
മൂത്ത സഹോദരിയായ Gemy Pipps Thankathoni യാകട്ടെ വയലിനിൽ Grade 8 ഉം Singing ൽ Grade 8 ഉം കരസ്ഥമാക്കി.  Band ലെ മെയിൻ Singer ഉം Violinist മായി കാണികളെ കയ്യിലെടുക്കുന്നു. നമ്മളിൽ നിന്നും അകലത്തിൽ പൊലിഞ്ഞുപോയ Violion മാന്ത്രികൻ ശ്രീ. ബാലഭാസ്‌ക്കറിന്റെ ആരാധികയായ Gem Pipps Thankathoni 4-ാം വർഷ മെഡിസിൻ വിദ്യാർത്ഥിനിയാണ്.
നമ്മുടെ ഗോത്രപിതാവ് ക്‌നായിത്തോമായുടെ പ്രതിമാസ്ഥാപനവുമായി ബന്ധപ്പെട്ട് ചരിത്രത്തിന്റെ ഏടുകളിൽ പ്രഥമ സ്ഥാനം നേടിയ കുമരകം ഇടവകയിൽ തങ്കത്തോണി കുടുംബത്തിലെ Dr. Pipps Thankathoni യുടെയും Gigi Pipps ന്റെയും മക്കളായ ഈ മൂവർ സംഘം ഇന്ന് UK യിലെ ഏറ്റവും വലിയ യൂണിറ്റായ Birmingham യൂണിറ്റിലെ അംഗങ്ങളാണ്.Little Angels UK യുടെ  അവി സ്മരണ പ്രകടനം കാത്തിരിക്കുകയാണ് യു കേ യിലെ ക്നാനായ സമുദായ അംഗങ്ങൾ .
Facebook Comments

Read Previous

കുമരകം തറയിൽ മേരിക്കുട്ടി ജോസഫ് (മറിയാമ്മ -76) നിര്യാതയായി. Live funeral telecasting available

Read Next

കടുത്തുരുത്തി വലിയ പള്ളിയില്‍ സായാഹ്ന കണ്‍വന്‍ഷനും ആരാധനയും ഇന്ന് വൈകിട്ട് 5 മണിക്ക്