Breaking news

UKKCA കൺവൻഷൻ:വിവിധ നൃത്ത രൂപങ്ങൾ സമ്മേളിപ്പിച്ച് 170 വനിതകളെ പങ്കെടുപ്പിച്ച്, മഹാ നൃത്തവുമായി UKKCA വനിതാ വിഭാഗം

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

റിക്കോർഡ് ടിക്കറ്റ് വിൽപ്പനയുമായി ക്നാനായ ജനം ആവേശത്തോടെ ദിവസങ്ങളെണ്ണുന്ന ദേശീയ കൺവൻഷൻ്റെ ആവേശം സമൂഹ ന്യത്തത്തിലൂടെ പ്രതിഫലിപ്പിയ്ക്കാനൊരുങ്ങുകയാണ് UKKCA Womens Forum. കനിവിൻ്റെ, കരുണയുടെ, അലിവിൻ്റെ, മാതൃസ്നേഹത്തിൻ്റെ, നിറകുടങ്ങളായ അമ്മമാർ വരുംതലമുറകളിലേയ്ക്ക് തനിമയുടെ സന്ദേശം പകരാനുള്ള വേദിയാക്കുകയാണ് ചെൽറ്റൻഹാമിലെ ക്നായിത്തൊമ്മൻ നഗർ.

റാലിയും സ്വാഗതന്യത്തവുമൊക്കെ തുടങ്ങുന്നതിനു മുമ്പ് കൺവൻഷൻ വേദിയ്ക്കു പുറത്ത്, കരുത്തൻ കുതിരകൾ മത്സരയോട്ടം നടത്തുന്ന പുൽപ്പരപ്പിൽ, ആയിരങ്ങളെ സാക്ഷിനിർത്തി, അവർ അടുക്കളയിൽ നിന്നും അരങ്ങിലെത്തിയവർ, മലയാളികൾ ഇതുവരെ കണ്ടിട്ടുള്ള മുഴുവൻ ന്യത്ത രൂപങ്ങളുടെയും അകമ്പടിയോടെ ക്‌നായി ത്തൊമ്മൻ നഗർ എന്ന ക്നാനായ കൺവൻഷൻ വേദിയിൽ കണിക്കൊന്നകൾ വിരിയിക്കുന്നു. ഈ മഹാന്യത്ത രൂപം കൺവൻഷനിലെ ഏറ്റവും വലിയ ആകർഷണമാക്കണമെന്ന വാശിയോടെ ആതിഥേയ യൂണിറ്റായ ഗ്ലോസ്റ്റർഷയറിലെ വനിതകൾ ചെണ്ടമേളവുമായി എത്തുമ്പോൾ കൺവൻഷൻ നഗർ മറ്റേതോ ലോകത്തിലെ ഒരു സ്വപ്ന ഭൂമിയായി മാറിയേക്കാം.

UKയിലെ അങ്ങോളമിങ്ങോളമുള്ള യൂണിറ്റുകളിലെ 170 ഓളം പേർ പങ്കെടുക്കുന്ന മഹാ ന്യത്തസംഗമം, വിവിധ നൃത്തരൂപങ്ങളുടെ ഇതളുകൾ വിരിയിച്ച്, അവസാനം ഇതളുകൾ ഒരു പൂവിൽ ഒന്നായിച്ചേരുന്ന പ്രതീതിയാവും ജനിപ്പിയ്ക്കുക. ഒരു പാട് പുഴകൾ ഒഴുകിയൊഴുകി ഒരു കടലിൽ ഒന്നായിച്ചേരുന്നതുപോലെ ലോകത്തെ വിടെയാണെങ്കിലും ക്നാനായക്കാർ ഒന്നാണെന്ന സന്ദേശവുമേകി ഈ മഹാന്യത്ത വിസമയം അവിസ്മരണീയമാക്കാൻ ഊണും ഉറക്കവുവുപേക്ഷിച്ചവർ വനിതാ ഫോറം ഭാരവാഹികളായ ഡാർലി ടോമി , ഷാലു ലോബോ , തുഷാര അഭിലാഷ് , ഷൈനി മാത്യു , ലിസി ടോമി , ബിജിമോൾ ജോസഫ് , ടെസ്സി ബെന്നി , ലീനുമോൾ ചാക്കോ എന്നിവരാണ്

Facebook Comments

Read Previous

റ്റീൻ മിനിസ്ട്രി സംഗമ ആവേശമായി ന്യൂയോർക്ക് ഫൊറോന

Read Next

കുമരകം തറയിൽ മേരിക്കുട്ടി ജോസഫ് (മറിയാമ്മ -76) നിര്യാതയായി. Live funeral telecasting available