Breaking news

KCWA ബെൽജിയം മൂന്നാം വാർഷികം ആഘോഷിച്ചു.

ബെൽജിയം: ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റത്തിന്റെ ഭാഗമായ KCWA മൂന്നാം വാർഷികം ലൂവൻ St. ജോസഫ് ദേവലയിത്തിൽ അഘോഷിച്ചു. അഘോഷങ്ങളുംടെഭാഗമായി നിത്യസഹായമാതാവിന്റെ തിരുന്നാൾ, വി.കുമ്പസാരം, ദിവ്യകാരുണ്യ പ്രദിക്ഷണം, ജപമാല, പാചോറ് നേർച്ച എന്നിവ നടത്തപ്പെട്ടു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ KCWA പ്രസിഡൻറ് ശ്രീമതി. ആൽബി അബ്രാഹം അദ്യക്ഷത വഹിക്കുകയും കുടിയേറ്റം അഡ്മിനിസ്റ്റേറ്റർ ശ്രി. ബാബു അബ്രഹാം ഉത്ഘാടനം ചെയ്യുകയും ചെയ്തു. ഫാ.ബിൻ കണ്ടോത്ത് മുഖ്യപ്രഭാഷണം നടത്തി. സെക്കട്രി ശ്രീമതി. ലിബിമോൾ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ്ട്രെഷറർ ശ്രീമതി. ജോസി അനീഷ് കണക്ക് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റെ ശ്രീമതി. ആഷാമോൾ അബ്രാഹം ഏവർക്കു സ്വാഗതം ആശംസിച്ചു. ഫാ.ജോസ്, ശ്രീമതി. അനുജാ ലിജോ, ശ്രീ. സജോമോൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടന്നമത്സരങ്ങളുടെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യ്തു. നിമിഷ ജിന്റോ ഏവർക്കു നന്ദി അർപ്പിച്ചു. വിവിത കലാപരിപാടികൾ നടത്തപ്പെടു. പരിപാടികൾക്ക് KCWA ഭാരവാഹികൾ നേത്യത്വം നൽകി.

Facebook Comments

Read Previous

സുസ്ഥിരതയുടെയും സമഗ്രതയുടെയും വാതായനങ്ങള്‍ സാധാരണക്കാര്‍ക്ക് തുറന്നു നല്‍കുവാന്‍ സ്വാശ്രയസംഘങ്ങള്‍ വഴിയൊരുക്കി- മന്ത്രി വി.എന്‍. വാസവന്‍

Read Next

കുമരകം പെരുമ്പളത്തുശ്ശേരില്‍ ഏലിയാമ്മ ജോര്‍ജ്ജ് (72) നിര്യാതയായി. Live funeral telecasting available