Breaking news

നൈജീര്യക്കായ് കൈകോർത്ത് കെ.സി.വൈ.എൽ

കോട്ടയം: ലോകമാകെ ദിനംപ്രതി വർധിച്ചു വരുന്ന ക്രിസ്തീയ വംശഹത്യയുടെ അവസാനത്തെ ഉദാഹരണം ആണ് കഴിഞ്ഞ ഞായറാഴ്ച്ച പെന്തക്കുസ്ത ദിനത്തിൽ നൈജീരിയയിലെ ഓവോ നഗരത്തിലെ സെന്റ്.ഫ്രാൻസിസ് ദൈവാലയത്തിൽ നടന്ന ത്രീവവാദ ആക്രമണവും 50 ൽ അധികം വരുന്ന ക്രിസ്തീയ വിശ്വാസികളുടെ ദാരുണമായ മരണവും. ദിനംപ്രതി ഉദാഹരണങ്ങളുടെ എണ്ണം കൂടിവരികയാണ്. നൈജീരിയൻ നടന്ന ക്രൈസ്തവ കൂട്ടക്കൊലയിൽ പ്രതിഷേധിച്ചും
മൃത്യു മരിച്ചവർക്കായി പ്രാർത്ഥിച്ചും ലോകസമാധാനത്തിനായി കോട്ടയം അതിരൂപത യുവജന സംഘടന ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ  സിൻഡിക്കേറ്റ് അംഗങ്ങൾ ഒരുമിച്ച് കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ വെച്ച് പ്രാർത്ഥനാഞ്ജലി നടത്തപ്പെട്ടു.
പരിപാടികൾക്ക് കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ, ചാപ്ലയിൻ ഫാ.ചാക്കോ വണ്ടൻ കുഴിയിൽ, ജനറൽ സെക്രട്ടറി ഷാരു സോജൻ കൊല്ലറേട്ട്, ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, വൈസ് പ്രസിഡന്റ് ജെറിൻ ജോയി പാറാണിയിൽ, ട്രഷറർ ജെയ്സ് എം.ജോസ് മുകളേൽ, സിസ്റ്റർ അഡ്വൈസർ സി. ലേഖാ SJC, ജോയിന്റ് സെക്രട്ടറി അലീന ലൂമോൻ പാലത്തുങ്കൽ എന്നിവർ നേതൃത്വം നൽകി.
Facebook Comments

Read Previous

നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

Read Next

ക്നാനായ റീജിയൻ യുവജന കോൺഫ്രൺസിന് വ്യാഴാഴ്ച തിരിതെളിയും