Breaking news

ക്നാനായ മഹാ സംഗമത്തിന് ഇനി 30 ദിവസങ്ങൾ ഒരുക്കങ്ങൾ പൂർത്തിയാക്കി റാലിക്കമ്മറ്റി

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
പ്രിയമുള്ളവരെ,
UKയിലെ ക്നാനായ ജനങ്ങളെ ഒറ്റക്കെട്ടായി ഒരുമയോടെ നിലനിർത്താനും, വ്യതിരക്തതയുടെ മക്കളുടെ കൂടെ നിൽക്കാനും, ക്നാനായത്തനിമയും പാരമ്പര്യങ്ങളും സംരക്ഷിയ്ക്കാനുമായി രൂപീകൃതമായ UKKCA ഇക്കഴിഞ്ഞ 20 വർഷങ്ങളായി ആഗോള ക്നാനായ സമൂഹത്തിൻ്റെ പുളകവും പ്രതീക്ഷയുമായി പ്രവർത്തിച്ചു വരുന്നു.
UK യിലെ ക്നാനായക്കാരുടെ ഒത്തൊരുമയും ശക്തിയും വിളിച്ചോതുന്ന സമുദായ റാലി ഉജ്വലമാക്കാൻ റാലിക്കമ്മറ്റിയംഗങ്ങൾ ഉണർവ്വോടെ പ്രവർത്തിച്ചു വരുന്നു.
51 യൂണിറ്റുകളും UKKCA യുടെ പതാകയുമേറി മുന്നേറുന്ന ആദ്യ കൺവൻഷൻ റാലിയുടെ ചാരുത 19 മത് കൺവൻഷന് നിറപ്പകിട്ടേകും.
ഒരുമയിലുണർന്ന് ജ്വലിച്ചു കാത്തിടാം തനിമ തൻ ക്നാനായ പൈതൃകം എന്ന ആപ്തവാക്യവുമായി സൂര്യനസ്തമിയ്ക്കാത്ത .നാട്ടിലെ മഹാ ഭൂരിപക്ഷം ക്നാനായ ജനങ്ങളും അടിവെച്ച് മുന്നേറുന്ന സുന്ദര നിമിഷങ്ങൾക്കിനി 30 ദിവസങ്ങളുടെ ദൈർഘ്യം മാത്രം.
കൺവൻഷൻ റാലിക്കു വേണ്ടി യൂണിറ്റ് ഭാരവാഹികളുടെ പേരുകളും, ഓരോ യൂണിറ്റിനേയും കുറിച്ചുള്ള ഹൃസ്യ വിവരണവും, റാലിക്കായി ചെണ്ടമേളം ഉപയോഗിയ്ക്കുന്ന യൂണിറ്റുകളുടെ പേരുകളും  UKKCA അഡ്വൈസർ സാജുലൂക്കോസ് പാണാ പറമ്പിലിന് June 10 ന് മുമ്പ് നൽകേണ്ടതാണ്.
Facebook Comments

Read Previous

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍റെ രജിസ്ട്രേഷന്‍ കമ്മറ്റി ചെയര്‍മാനായി ഐവിന്‍ പീടികയിലിനെ തെരഞ്ഞെടുത്തു

Read Next

കുട നിര്‍മ്മാണം രണ്ടാം ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി