
ബെൽജിയം: ബെൽജിയം കനാനായ കത്തോലിക്കാ കുടിയേറ്റത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ബെൽജിയം KCYL ന്റെ ഈ വർഷത്തെ പ്രവർത്തനോൽഘാടനം നടത്തപ്പെട്ടു. അതോടൊപ്പം ഈ വർഷം നവാഗതരായിവന്ന യുവതിയുവാക്കൾക്ക് ബെൽജിയം KCYLന്റെ ഭാഗമായി സ്വീകരണം നൽകി. വി.കുർബ്ബാനയോടെ ആരംഭിച്ച പ്രവർത്തനോൽഘാടന്നത്തിൽ നവാഗതർ കാഴ്ച്ച സമർപ്പണംനടത്തി. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ബെൽജിയം KCY L പ്രസിഡന്റ് കുമാരി. ജോസ്നാ ജോസ് അദ്ധ്യക്ഷതവഹിച്ചു. ഫാ. ബിബിൻ കണ്ടൊത്ത് പ്രവർത്തനോൽഘാടനം നിർവ്വഹിച്ച് ഈ വർഷത്തെ പ്രവർത്തനങ്ങളെ പരിചയ്യപ്പെടുത്തി. ഡിറക്റ്റർ ശ്രീ. ജോതിസ്സ് കെ ജോസ് മുഖ്യ സന്ദേശംനൽകി. വൈയിസ് പ്രസിഡന്റ് അലൻ അബ്രഹാം എല്ലാവർക്കു സ്വാഗതം ആശംസിച്ചു. കുടിയേറ്റം സെക്കട്ടറി ശ്രീമതി: സുസ്മി ടോണി ആശംസപ്രസംഗംനടത്തി, ജോയിന്റ് സെക്കട്ടറി കുമാരി. മെറിൻ ഏവർക്കുനിന്ദി അർപ്പിച്ചു. പരിപാടികൾക്ക് ബെൽജിയം KCYL ഭാരവാഹികൾ നേതൃത്വം നൽകി.
