Breaking news

UKKCA കൺവൻഷൻ്റെ ആപ്തവാക്യം നിർമ്മിയ്ക്കാനുള്ള അവസാന ദിവസം ഏപ്രിൽ 9 ശനിയാഴ്ച്ച

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA
July 2 ന് ചെൽറ്റൻ ഹാമിലെ ജോക്കി ക്ലബ്ബിൽ വച്ചു നടക്കുന്ന UKKKCA കൺവൻഷന് ആപ്തവാക്യം നൽകാൻ ഇനി അവശേഷിക്കുന്നത് ഏതാനം ദിവസങ്ങൾ മാത്രം. April 9 ശനിയാഴ്ച്ച അർദ്ധരാത്രിയ്ക്കു ശേഷം ലഭിയ്ക്കുന്ന എൻട്രികൾ പരിഗണിക്കുന്നതല്ല. വേലിയിറക്കത്തിനു ശേഷം കൂടുതൽ ആവേശത്തോടെ തീരം പുൽകാനെത്തുന്ന തിരകളെപ്പോലെ ഇതാദ്യമായി ഒരു ഇടവേളയ്ക്കു ശേഷം നടക്കുന്ന ക്നാനായ മഹാ സംഗമത്തിന് തിലകക്കുറിയാകാൻ ആപ്തവാക്യങ്ങളുടെ അനുസ്യൂതമായ എൻട്രികളാ ണ് UKKCA ജനറൽ സെക്രട്ടറി  ലൂബി മാത്യൂസിന് ലഭിച്ചു വരുന്നത്. UKKCA കൺവൻഷൻ്റെ പ്രധാന ആകർഷണമായ, ക്നാനായ യുവജനങ്ങൾ നടനവൈഭവം കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന സ്വാഗത നൃത്തത്തിൻ്റെ വരികൾ ആപ്തവാക്യത്തിനനുസരിച്ചാണ് രചിയ്ക്കപ്പെടുന്നത്. 
ഇളകി മറിയുന്ന മഹാസാഗരം പോലൊരു ക്നാനായ കൺവൻഷൻ്റെ ആഴങ്ങളിൽ ഒളിച്ചു കിടക്കുന്ന പവിഴമുത്തായ ആപ്തവാക്യ രചനയ്ക്ക് ഇതാദ്യമായി ക്നാനായ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഏറെ ശ്രദ്ധേയമാണ്. മാർച്ച് 29 ന് അവസാനിയ്ക്കേണ്ടിയിരുന്ന ആപ്തവാക്യ സ്വീകരണത്തിൻ്റെ അവസാന തീയതി April 9 ശനിയാഴ്ച്ചയിലേക്ക് നീട്ടിയത്, പരീക്ഷകളുടെ തിരക്കിലായിരിക്കുന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും അഭ്യർത്ഥന മാനിച്ചാണ്.

Facebook Comments

Read Previous

ഷിക്കാഗോ സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി റാഫിൾ ടിക്കറ്റ് വിതരണോദ്ഘാടനം.

Read Next

UKKCA യുടെ പതാക രൂപകൽപ്പനാ മത്സരത്തിൽ വിജയി ബോബൻ ഇലവുങ്കൽ, ക്നാനായ കൂട്ടായ്മകളിൽ പാറിപ്പറക്കാൻ ഇനി ക്നാനായ പതാക