Breaking news

കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്നുനോമ്പാചരണത്തിനു കൊടിയേറി

കോട്ടയം അതിരൂപതയുടെ മാതൃദേവാലയമായ കടുത്തുരുത്തി വലിയപള്ളിയില്‍ ആണ്ടണ്ടുതോറും ഭക്തിപൂര്‍വ്വം നടത്തിവരുന്ന മൂന്നുനോമ്പാചരണവും പുറത്തുനമസ്കാരവും മുത്തിയമ്മയുടെ ദര്‍ശനത്തിരുനാളിനും കൊടിയേറി. രാവിലെ 6.45 ന് വികാരി റവ. ഫാ. അബ്രാഹം പറമ്പേട്ട് കൊടിയേറ്റി. തുടര്‍ന്ന് റവ. ഫാ. ജിനു കാവില്‍ (ജോ. ഡയറക്ടര്‍, കാരിത്താസ് ഹോസ്പിറ്റല്‍) ന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലദീഞ്ഞ്, പാട്ടുകുര്‍ബാനയും നടന്നു.

ജാതിമതവ്യത്യാസമില്ലാതെ സകലര്‍ക്കും ആശ്രയകേന്ദ്രമായി നിലകൊള്ളുന്ന കടുത്തുരുത്തി വലിയപള്ളിയില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ വെള്ളിയാഴ്ചകളില്‍ പ്രത്യേകിച്ച് ആദ്യവെള്ളിയാഴ്ചകളില്‍ നൂറ്റാണ്ടണ്ടുകളുടെ പഴക്കമുള്ളതും ചരിത്രപ്രസിദ്ധവുമായ കല്‍കുരിശിന്‍റെ ചുവട്ടില്‍ അഭയം പ്രാപിച്ച് അനുഗ്രഹങ്ങള്‍ സ്വന്തമാക്കുന്നു. തന്‍റെ പക്കല്‍ അണയുന്നവര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ അറിഞ്ഞ് തന്‍റെ തിരുക്കുമാരന്‍റെ പക്കല്‍ മാധ്യസ്ഥ്യം അപേക്ഷിക്കുന്ന മുത്തിയമ്മയുടെ സന്നിധിയിലേക്ക്, ലഭിച്ച ദൈവീക ദാനങ്ങള്‍ക്ക് നന്ദിപറയാനും കൂടുതല്‍ അനുഗ്രഹങ്ങള്‍ക്കുമായി പ്രാര്‍ത്ഥിക്കാനും ഏവരെയും സാദരം ക്ഷണിക്കുന്നതായി വികാരി ഫാ. അബ്രാഹം പറമ്പേട്ട് അറിയിച്ചു.

പ്രസുദേന്തി: അലക്സ് ചാക്കോ കളപ്പുരയില്‍

കൈക്കാരന്മാര്‍: അബ്രാഹം സി.സി. ചക്കിക്കുന്നേല്‍, സാബു അബ്രാഹം മുണ്ടകപറമ്പില്‍, അലക്സ് എം.സി. മടക്കകുഴിയില്‍

തിരുനാള്‍ പ്രോഗ്രാം

2022 ഫെബ്രുവരി 7 തിങ്കള്‍

7.00 am. : സമൂഹബലി (കോട്ടയം അതിരൂപതയിലെ നവവൈദികര്‍)

5.15 pm : വി.യൂദാ തദേവൂസിന്‍റെ കപ്പേളയില്‍നിന്ന് പ്രദക്ഷിണം

5.30 pm : വി.ഗീവര്‍ഗ്ഗീസ് സഹദായുടെ കപ്പേളയില്‍നിന്ന് പ്രദക്ഷിണം

6.00 pm : ദര്‍ശന സമൂഹത്തിന്‍റെ വാഴ്ച, വേസ്പര റവ. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ (വികാരി, മേമ്മുറി പള്ളി)

7.15 pm : ലൂര്‍ദ്കപ്പേളയിലേയ്ക്ക് മെഴുകുതിരിപ്രദക്ഷിണം

2022 ഫെബ്രുവരി 8 ചൊവ്വ

6.30 am : വി. കുര്‍ബാന (ലൂര്‍ദ്കപ്പേളയില്‍) റവ. ഫാ. ജോസഫ് കീഴങ്ങാട്ട് (വികാരി, വാകത്താനം പള്ളി)

7.30am : സുറിയാനി പാട്ടുകുര്‍ബാന റവ. ഫാ. ജയിംസ് പൊങ്ങാനയില്‍ (വികാരി, ക്രിസ്തുരാജ കത്തീഡ്രല്‍, കോട്ടയം)

4.00 pm : വാദ്യമേളങ്ങള്‍ (ലൂര്‍ദ്കപ്പേള അങ്കണത്തില്‍)

6.45 pm : ലദീഞ്ഞ് (ലൂര്‍ദ്കപ്പേളയില്‍) റവ. ഫാ. ജിബിന്‍ കീച്ചേരില്‍ (പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ്, പാഴുത്തുരുത്ത്)

7.00 pm : പ്രദക്ഷിണം പള്ളിയിലേക്ക്

8.30 pm : പ്രസംഗം (കരിങ്കല്‍ കുരിശിങ്കല്‍) മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ (സീറോമലബാര്‍ സഭ കൂരിയ ബിഷപ്)

9.00 pm : പുറത്തുനമസ്കാരം

കാര്‍മ്മികന്‍ : മാര്‍ മാത്യു മൂലക്കാട്ട് (കോട്ടയം അതിരൂപത മെത്രാപ്പോലീത്ത)

സഹകാര്‍മ്മികര്‍ : മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ (കോട്ടയം അതിരൂപത സഹായ മെത്രാന്‍)

റവ. ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍ (ചാപ്ലയിന്‍, സെന്‍റ് ലൂക്ക് ചാപ്പല്‍, ഗാന്ധിനഗര്‍)

9.45 pm : വി. കുര്‍ബാനയുടെ ആശീര്‍വാദം വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് (വികാരി ജനറാള്‍, കോട്ടയം അതിരൂപത)

10.00 pm : കപ്ലോന്‍വാഴ്

2022 ഫെബ്രുവരി 9 ബുധന്‍

6.00 am : വി. കുര്‍ബാന റവ. ഫാ. ബൈജു അച്ചിറത്തലയ്ക്കല്‍ (വികാരി, എച്ചോം പള്ളി, വയനാട്)

7.00 am : മലങ്കര പാട്ടുകുര്‍ബാന ഗീവര്‍ഗീസ് മാര്‍ അഫ്രേം (കോട്ടയം അതിരൂപത സഹായ മെത്രാന്‍)

10.00 am : ആഘോഷമായ തിരുനാള്‍റാസ

കാര്‍മ്മികന്‍ : റവ. ഫാ. ഫിനില്‍ ഈഴാറാത്ത് (സി.എം.ഐ. ആശ്രമം ആലുവ)

സഹകാര്‍മ്മികര്‍ : റവ. ഫാ. സജി മെത്താനത്ത് (വികാരി, ഞീഴൂര്‍ പള്ളി)

റവ. ഫാ. ഷാജി മുകളേല്‍ (വികാരി, കല്ലറ പുത്തന്‍പള്ളി)

റവ.ഫാ. റ്റിനേഷ് പിണര്‍ക്കയില്‍ (ചെയര്‍മാന്‍, മീഡിയ കമ്മീഷന്‍)

റവ.ഫാ. സാബു വെളളരിമറ്റത്തില്‍ (വല്ലംബ്രോസന്‍ ബെനഡിക്ടൈന്‍ ആശ്രമം)

തിരുനാള്‍ സന്ദേശം : റവ. ഫാ. ജോസഫ് ഈഴാറാത്ത് (വികാരി, കോതനല്ലൂര്‍ പള്ളി)

പ്രദക്ഷിണം,

വി.കുര്‍ബാനയുടെ ആശീര്‍വാദം : വെരി.റവ. ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ (വികാരി, സെന്‍റ് മേരീസ് ഫൊറോന പള്ളി (താഴത്തുപള്ളി), കടുത്തുരുത്തി)

5.00 pm: വി. കുര്‍ബാന റവ. ഫാ. ബിനു വളവുങ്കല്‍ (ബെത്ശ്ലീഹേ സെമിനാരി, കടുത്തുരുത്തി)

2022 ഫെബ്രുവരി 10 വ്യാഴം

6.45 am: മരിച്ചവര്‍ക്കുവേണ്ടിയുള്ള പാട്ടുകുര്‍ബാന

സിമിത്തേരി സന്ദര്‍ശനം

തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്നാനായ പത്രത്തില്‍ തത്സമയം ലഭ്യമാണ്.

Facebook Comments

knanayapathram

Read Previous

എസ്.എച്ച്.മൗണ്ട്: കിഴക്കേക്കാട്ടില്‍ കെ.ടി മാത്യു (85) നിര്യാതനായി

Read Next

കടുത്തുരുത്തി പള്ളിയുടെ പാട്ട് പ്രകാശനം ചെയ്തു. WATCH VIDEO SONG