
ക്നാനായ കാത്തലിക് റീജിയൺ യൂത്ത് മിനിസ്ട്രിയുടെ 2022 പ്രവർത്തന വർഷ ഉദ്ഘാടനത്തിന്റെ ഭാഗമായി ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രിയുടെ ലോഗോ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ.മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്ത പ്രകാശനം ചെയ്തു. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വികാരി ജനറാൾ ഫാ.തോമസ്സ് മുളവനാൽ , ഫാ.റെജി തണ്ടാശ്ശേരിൽ, ഫാ.ബിൻസ് ചേത്തലിൽ, യൂത്ത് മിനിസ്ട്രി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് 2022 ലെ കർമ്മ പരുപാടികൾ ആവിഷ്കരിച്ചു.
Facebook Comments