ചേർപ്പുങ്കൽ: കെ സി വൈ എൽ സംഘടനയുടെ ലീഡർഷിപ്പ് ക്യാമ്പ് 2021 ചേർപ്പുങ്കൽ ഗുഡ് സമരറ്റിയൻ സെന്ററിൽവച്ച് നവംബർ 13 ആം തീയതി ശനിയാഴ്ച നടത്തപ്പെട്ടു. ക്നാനായ സമുദായത്തിന്റെ ശക്തിയും പ്രതീക്ഷയും യുവജനങ്ങളാണെന്ന് ക്യാമ്പ് ഉദ്ഘടനം ചെയ്തുകൊണ്ട് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കാലഘട്ടത്തിലും കെ സി വൈ എൽ നടപ്പിലാക്കിയ കോവിഡ് മൃതസംസ്കാര ശുശ്രൂഷകളിലും, ബ്ലഡ് ഡൊണേഷൻ, തൊഴിൽക്കൂട്ടം തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുണ്ടായി. ക്യാമ്പ് ട്രെയിനർ ശ്രീ. ജിജോ ചിറ്റടി, ശ്രീ. സിറിയക്ക് ചാഴികാടൻ, ശ്രീ. ഷെല്ലി ആലപ്പാട്ട് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകൾ നയിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോണിസ് പി സ്റ്റീഫൻ ക്യാമ്പിൽ സംസാരിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനസമ്മേളനത്തിൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിച്ചു. അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ സ്വാഗതം ആശംസിച്ച യോഗത്തിൽ, അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ ആമുഖ സന്ദേശം നൽകുകയുണ്ടായി. ചേർപ്പുങ്കൽ ഇടവക വികാരി ഫാ. ജെയിംസ് വടക്കേകണ്ടൻകരയിൽ ആശംസകളർപ്പിച്ചു. ബെസ്റ്റ് ക്യാമ്പറായി പിറവം ഇടവകാംഗമായ ചാക്കോ, കരിങ്കുന്നം ഇടവകാംഗമായ ലിജിഷ എന്നിവരെ തിരഞ്ഞെടുത്തു. അതിരൂപത വൈസ് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് നന്ദി അർപ്പിച്ചു.ക്യാമ്പിന് അതിരൂപത സിസ്റ്റർ അഡ്വൈസർ സി. ലേഖ sjc, ജോയിന്റ് സെക്രട്ടറി അച്ചു അന്ന ടോം എന്നിവർ നേതൃത്വം നൽകി.