അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ദൈവിക സാന്നിദ്ധ്യത്തെ ലോകത്തിന്റെ മുമ്പിൽ കാണിച്ചുതരുന്ന വി. യൂദാതദേവൂസ് ഇന്ന് നമ്മുടെയെല്ലാം അഭയകേന്ദ്രം ആണല്ലോ. യേശുനാഥന്‍റെ പന്ത്രണ്ട് അപ്പസ്തോലൻമാരിൽ ഒരാളായ വി. യൂദാതദേവുസിലൂടെ ദൈവാനുഗ്രഹം പ്രാർത്ഥിക്കുവാൻ സഭയുടെ അമരക്കാരനും ആദിമസഭയിലെ ധീര സുവിശേഷ പ്രഘോഷകരുമായ വി. പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലുള്ള മാല സെന്റ് പീറ്റര്‍ & പോള്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍ ജപമാലയും വി. യൂദാശ്ലീഹായുടെ നൊവേന തിരുനാളും വി. പത്രോസ് ശ്ലീഹായുടെ തിരുശേഷിപ്പ് വണക്കവും 30.10.2021 ശനിയാഴ്ച വൈകിട്ട് 4.45 ന് ആരംഭിക്കും. ഈ തിരുനാളിന്റെ സവിശേഷതകളായ പാച്ചോറ് നേർച്ചയിലും വാഹന വെഞ്ചിരിപ്പിലും പങ്കെടുക്കുവാൻ എല്ലാ ദൈവവിശ്വാസികളെയും പ്രത്യേകം ക്ഷണിക്കുന്നതായി വികാരി റവ. ഫാ.ഫിലിപ്പ് ആനിമൂട്ടിൽ അറിയിച്ചു.തിരുക്കർമ്മങ്ങൾക്കു ശേഷം ഏലക്കാമാല ലേലം ഉണ്ടായിരിക്കുന്നതായിരിക്കും.
തിരുനാള്‍ പ്രോഗ്രാം:
4.45 PM: ജപമാല, നൊവേന, തിരുനാൾ പാട്ടുകുർബാനറവ.ഫാ. ബോബി കൊച്ചുപറമ്പിൽ (വികാരി, സെന്റ് പയനത് പള്ളി, പയസ്മൗണ്ട്)
പ്രസംഗം: റവ.ഫാ. തോമസ് ആനിമൂട്ടിൽ (വികാരി, ഉഴവൂർ ഫൊറോന പള്ളി)
പ്രദക്ഷിണം
പരിശുദ്ധ കുർബാനയുടെ ആശീർവാദം
റവ.ഫാ. ജോസ് അരീച്ചിറ (ചുങ്കം ഫൊറോന പള്ളി വികാരി)
വാഹനവെഞ്ചിരിപ്പ്
പാച്ചോർ നേർച്ച
LIVE LINK: