
ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി “റൊസാരിയോ-2021” എന്ന പേരിൽ ഓൺലൈൻ ജപമാലാ ക്വിസ് മത്സരം ഒക്ടോബർ 30ന് സംഘടിപ്പിക്കുന്നു. വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. നാല് മുതൽ പന്ത്രണ്ട് ഗ്രേഡ് വരെയുള്ള വിദ്യാർത്ഥികൾക്ക് രണ്ട് വിഭാഗത്തിലായാണ് മത്സരം. വിജയികൾക്ക് ആകർഷണമായ സമ്മാനങ്ങൾ നൽകും.
Facebook Comments