Breaking news

കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കോട്ടയം അതിരൂപതാതല പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു

തെള്ളകം: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കോട്ടയം അതിരൂപതാതല ഉദ്ഘാടനം അതിരൂപത പ്രസിഡൻ്റ് ശ്രീ.സുജി തോമസ് പുല്ലുകാട്ട് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ. മാത്യു മൂലക്കാട്ട് പിതാവ് ഉദ്ഘാടനം ചെയ്തു. കോപ്പറേറ്റ് എജുക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. തോമസ് ഇടത്തിപറമ്പിൽ മുഖ്യപ്രഭാഷണവും ടീച്ചേഴ്സ് ഗിൽഡ് ജന.സെക്രട്ടറി ശ്രീ. ബിബീഷ് ജോസ് ഓലിക്കമുറിയിൽ സ്വാഗതവും സംസ്ഥാന സെക്രട്ടറി ശ്രീ. റ്റോം കരികുളത്തിൽ നന്ദിയും അർപ്പിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ.റ്റോം കരികുളത്തിൽ, തെക്കൻമേഖല പ്രസിഡൻറ് ശ്രീ. സ്റ്റീഫൻസൺ എബ്രാഹം, വൈസ് പ്രസിഡൻറ് ശ്രീമതി ഉഷ മേരി ജോൺ തുടങ്ങിയവരെ ആദരിച്ചു. പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് ശ്രീ ജസ്റ്റിൻ തോമസ് ടീച്ചേഴ്സ് ഗിൽസ് പ്രതിനിധികൾക്കായി ക്ലാസ് നയിച്ചു.

Facebook Comments

knanayapathram

Read Previous

സ്വയം പര്യാപ്തതയില്‍ അധിഷ്ഠിതമായ ഉപവരുമാന പദ്ധതികളിലൂടെ മെച്ചപ്പെട്ട ജീവിത സാഹചര്യം നേടിയേടുക്കുവാന്‍ കഴിയും – മാര്‍ മാത്യു മൂലക്കാട്ട്

Read Next

ലോസ് ആഞ്ചലസിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്‌തു