Breaking news

പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് മികച്ച പഠന സാഹചര്യം ഒരുക്കേണ്ടത് സാമൂഹ്യ ദൗത്യം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് മികച്ച പഠന സാഹചര്യം ഒരുക്കേണ്ടത് സാമൂഹ്യ ദൗത്യമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന വിദ്യാഭ്യാസ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ധനസഹായ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലൂടെ അറിവ് നേടി സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ കുട്ടികള്‍ കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുക്കപ്പെട്ട 25 കുട്ടികള്‍ക്കാണ് ധനസഹായം ലഭ്യമാക്കിയത്.

Facebook Comments

knanayapathram

Read Previous

നാളികേര ദിനാചരണവും കേരകര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

Read Next

വി.ജോൺ ന്യൂമാന്റെ തിരുനാൾ ഭക്തിസാന്ദ്രം

Most Popular