Breaking news

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വി. പത്താം പീയൂസ് പാപ്പയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ.)

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഓഗസ്റ് 28 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ പത്താം പീയൂസ് പാപ്പയുടെ തിരുനാൾ ഭക്തിസാന്ദ്രമായി. നവ വൈദികനും, ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ അസിസ്റ്റൻറ് വികാരിയുമായ റെവ. ഫാ. ജോസഫ് തച്ചാറയുടെ മുഖ്യകാർമികത്വത്തിലും, ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ സഹകാർമ്മികത്വത്തിലുമാണ് തിരുകർമ്മങ്ങൾ നടന്നത്. ബഹു. മുത്തോലത്തച്ചന്റെ കാർമികത്വത്തിലുള്ള ലദീഞ്ഞൊടെ തിരുനാളിന് ആരംഭം കുറിച്ചു.  റെവ. ഫാ. ജോസഫ് തച്ചാറ തന്റെ തിരുനാൾ സന്ദേശത്തിൽ, ഇറ്റലിയിലെ ചെറുപട്ടണത്തിൽ ഒരു പാവപ്പെട്ട കുടുംബത്തില്‍ പത്തു മക്കളില്‍ മൂത്തവനായി ജനിച്ച മാർപാപ്പ “എല്ലാം ക്രിസ്തുവില്‍ നവീകരിക്കുക” എന്നതാണ് തന്റെ പ്രഥമ ലക്ഷ്യം എന്നും, ദരിദ്രനായി ജനിച്ച് ദരിദ്രനായി ജീവിച്ച് ദാരിദ്രത്തിന്റെ സുവിശേഷം ലോകത്തെ അറിയിക്കുകയും ചെയ്ത പാപ്പയായിരുന്നെന്നും, ക്നാനായ സമുദായത്തിന്റെ വളർച്ചക്ക് ഏറെ പ്രചോദനമായ ക്നാനായ വികാരിയത്ത് സ്ഥാപിക്കുകയും ചെയ്ത പാപ്പ കോട്ടയം അതിരൂപതയുടെ രണ്ടാമത്തെ സ്വർഗ്ഗീയ മധ്യസ്ഥനാണെന്നും ഉദ്‌ബോധിപ്പിച്ചു.  ഇറ്റലിയിലെ ഏറ്റവും ദാരുണമായ ഭൂകമ്പത്തിനുശേഷം റോമിന്റെ വാതിലുകൾ ശുശ്രുഷകൾക്കായി തുറന്ന് സഹായ സഹകരണങ്ങൾ നൽകിയ പാപ്പ സേവനത്തിന്റെ മാതൃക ലോകത്തിന് കാണിച്ച് കൊടുത്തുവെന്നും ഉദ്‌ബോധിപ്പിച്ചു. വിശുദ്ധ പത്താം പീയൂസ് പാപ്പ മാക്കിൽ പിതാവിന് കൊടുത്ത തന്റെ പട്ടം മൂടി തൊപ്പി, കുന്നശ്ശേരി പിതാവ് അത് മുറിച്ച് ഒരു ഭാഗം ഷിക്കാഗോ ക്നാനായ റീജിയണിന് നൽകിയെന്നും, ആ തൊപ്പിയിലെ ഒരംശമാണ് നമ്മുടെ തിരുശേഷിപ്പിലുള്ളതെന്നും പാപ്പയെ സ്നേഹിക്കുകയും, ക്നാനായക്കാരോടുള്ള പ്രത്യേക സ്നേഹത്താൽ പാപ്പായുടെ തിരുനാളിന്  പ്രസുദേന്ദിമാരാകുകയും ചെയ്ത ജൈമോൻ & ഷൈനി നന്ദികാട്ട് കുടുംബാംഗങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. എക്സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരിച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകൾക്ക് നേത്യുത്വം നൽകിയത്.

Facebook Comments

knanayapathram

Read Previous

ലെസ്റ്ററില്‍ (യൂ.കെ.) നിര്യാതയായ കിടങ്ങൂര്‍ കുമ്പുക്കല്‍ മറിയാമ്മ കുരുവിള (87) യുടെ മൃതസംസ്കാര ശുശ്രൂഷകള്‍ നാളെ കൂടല്ലൂർ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. Live Telecasting Available

Read Next

കോവിഡ് പ്രതിരോധം – ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സജ്ജമാക്കി കെ.എസ്.എസ്.എസ്