ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയിലെ ക്‌നാനായ കാത്തലിക് മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫാദേഴ്സ് ഡേ ആഘോഷത്തിൻ്റെ ഭാഗമായി “പിതൃവഴിയേ” എന്ന ഏകദിന സഞ്ചാരം നടത്തപ്പെട്ടു. രാവിലെ 6 am ന് വിശുദ്ധ കുർബ്ബാനയോടെ ആരംഭിച്ച യാത്ര ആൽബനിയിലെ ചില കാഴ്ചകൾക്ക് ശേഷം വൈകുന്നേരം വീണ്ടും ഒത്തൊരുമിച്ച് കർമ്മ പരിപാടികൾക്ക് രൂപം നൽകി. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ അപ്പൻമാരുടെ മാത്രം സാന്നിധ്യത്താൽ പിതൃവഴിയേ എന്ന് പേരിട്ട ഈ സഞ്ചാര പരുപാടിയിൽ 5 5 പേർ പങ്കെടുത്തു. ജോലിതിരക്കിൻ്റെ നടുവിൽനിന്നും മാറ്റിനിർത്തപ്പെട്ട “പിതൃദിനം” പ്രോഗ്രാം ഏവർക്കും നവ്യാനുഭവം പ്രദാനം ചെയ്തു.
Facebook Comments