Breaking news

ജര്‍മ്മന്‍ ക്നാനായ കാത്തലിക്ക് ഫെലോഷിപ്പ് (ജി.കെ.സി.എഫ്) ഉദ്ഘാടനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

ബെര്‍ലിന്‍: 2019 ജൂണ്‍ രണ്ടിന് ബെര്‍ലിനില്‍ തുടക്കമിട്ട ജര്‍മ്മന്‍ കെ.സി.വൈ.എല്‍ , ജര്‍മ്മനിയിലെ 16 സ്റ്റേറ്റുകളിലായി അധിവസിക്കുന്ന എല്ലാ ക്നാനായക്കാരെയും പ്രായഭേദമന്യേ ഒരു കുടക്കീഴില്‍ ആക്കുക , ഭാവി തലമുറയെ തനതായ വിശ്വാസ പാരമ്പര്യത്തില്‍ വാര്‍ത്തെടുക്കുക എന്നി ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി രൂപം നല്‍കിയ ജര്‍മ്മന്‍ ക്നാനായ കാത്തലിക്ക് ഫെലോഷിപ്പ് (ജി.കെ.സി.എഫ്) ഉദ്ഘാടനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.
ക്നാനായ കൂട്ടായ്മ കേവലം മാനുഷിക കൂട്ടായ്മയല്ല മറിച്ച് അത് ദൈവത്തില്‍ കേന്ദ്രീകൃതമാണെന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞു. ദൈവം വിളിച്ചു ചേര്‍ത്ത സമുദായമാണിത്. ദൈവത്തോടു ചേര്‍ന്നുവെങ്കില്‍ മാത്രമെ കൂട്ടായ്മക്ക ്യഥാര്‍ഥശക്തിയും ചൈതന്യവും ലഭിക്കുകയുള്ളൂ. ഇങ്ങനെ ചേര്‍ന്നു നില്‍ക്കുമ്പോള്‍ മനസ് ശുദ്ധമാകും, ഹൃദയം വിശുദ്ധമാകും, പരസ്പര സ്നേഹം ശക്തമായി വളരും. എന്തു നേടാന്‍ സാധിക്കുമെന്നതിലുപരി മറ്റുള്ളവര്‍ക്കു വേണ്ടി എന്ത് ചെയ്യുവാന്‍ സാധിക്കും എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും മാര്‍ മൂലക്കാട്ട് പറഞ്ഞു. സൂം വഴി സംഘടിപ്പിച്ച യോഗത്തില്‍ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷതവഹിച്ചു. ജി.കെ.സി.എഫ് പാരമ്പര്യ പൈതൃകാധിഷ്ഠിതമായ യുവ കുടുംബങ്ങളുടെ രൂപികരണ വേദിയായി മാറണമെന്ന് മാര്‍ പണ്ടാരശേരില്‍ പറഞ്ഞു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബിനോയി കൂട്ടനാല്‍, ജനറല്‍ കണ്‍വീനര്‍ ജോയ്സ്മോന്‍ മാവേലില്‍ , ജര്‍മ്മന്‍ കെ.സി.വൈ.എല്‍ പ്രസിഡന്‍റ് നിധീഷ് പന്തമാംചുവട്ടില്‍, സെക്രട്ടറി ജോസ്മി ജോസ് ആത്താനിക്കല്‍, മൈക്കിള്‍ പാലക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
കൂട്ടായ്മക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിവരുന്ന സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബിനോയി കൂട്ടനാല്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി.ജോമി എസ്.ജെ.സി, ജനറല്‍ കണ്‍വീനര്‍ ജോയ്സ്മോന്‍ മാവേലി, ചിഞ്ചു അന്ന പൂവത്തേല്‍ എന്നിവരടങ്ങുന്ന നേതൃത്വ നിരയെ പിതാക്കന്‍മാര്‍ അഭ ിനന്ദിച്ചു.യോഗത്തില്‍ ജര്‍മ്മനിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150ഓളം പേര്‍ സംബന്ധിച്ചു.

Facebook Comments

knanayapathram

Read Previous

ക്നാനായ കാത്തലിക് കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റിന്‍െറ പരിഷ്കരിച്ച വെബ്സൈറ്റിന്‍റ ഉദ്ഘാടനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

Read Next

ലോക്ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി