Breaking news

കോവിഡ്‌ രണ്ടാം തരംഗം: കാരിത്താസ്‌ ജില്ലാതല കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം തുടങ്ങി

കോട്ടയം: ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ്‌ ചികിത്സയ്‌ക്കും പരിചരണത്തിനും ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ഇന്ന്‌ പൊതുജനങ്ങള്‍ക്ക്‌ അറിയാം. ആശുപത്രികളിലെ കിടക്കകള്‍, ഐ.സിയു, വെന്റിലേറ്റര്‍, ആബുലന്‍സ്‌ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഏതു സമയത്തും ലഭ്യമാക്കുന്ന കണ്‍ട്രോള്‍ റൂം കോട്ടയം കാരിത്താസ്‌ ആശുപത്രിയില്‍ ജില്ലാ കളക്‌ടര്‍ എം. അഞ്‌ജന ഉദ്‌ഘാടനം ചെയ്‌തു.
സ്വകാര്യ കോവിഡ്‌ ചികിത്സാ കേന്ദ്രങ്ങളുടെ ഏകോപനം, കോവിഡ്‌ സ്ഥിരികരിച്ചവര്‍ക്ക്‌ വിദഗ്‌ധ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം അവര്‍ക്കു മാനസികസംഘര്‍ഷം കുറയ്‌ക്കാന്‍ കൗണ്‍സലിംഗ്‌ ഉള്‍പ്പെടെയുള്ള പിന്തുണ ലഭ്യമാക്കല്‍ തുടങ്ങി വിവിധസേവനങ്ങള്‍ക്കായി പ്രത്യേക വിഭാഗങ്ങളാണ്‌ 24 മണിക്കൂറും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്‌. ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികളില്‍, കോവിഡ്‌ ചികിത്സയ്‌ക്കും പരിചരണത്തിനും ആംബുലന്‍സ്‌ ഉള്‍പ്പെടെ ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്ക്‌ അറിയാം.
ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്‌പ്രതിനിധികളുമായി കളക്‌ടര്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനമനുസരിച്ചാണ്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കാരിത്താസ്‌ ആശുപത്രിയില്‍ സജ്ജമാക്കിയത്‌. സൈനിക്‌ വെല്‍ഫെയര്‍ അസോസിയേഷനും കോട്ടയം ബി.സി.എം കോളജുമാണ്‌ ഇവിടെ സേവനത്തിനു സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കുന്നത്‌.
നിലവില്‍ സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകളാണ്‌ കോവിഡ്‌ ചികിത്സയ്‌ക്കായി മാറ്റിവച്ചിരിക്കുന്നത്‌. വിദഗ്‌ധ ചികിത്സ ആവശ്യമുള്ള രോഗികളെ വീടുകളില്‍നിന്നും പരിചരണ കേന്ദ്രങ്ങളില്‍നിന്നും സ്വകാര്യ ആശുപത്രികളിലേക്ക്‌ റഫര്‍ ചെയ്യുന്ന സാഹചര്യത്തില്‍ സൗകര്യങ്ങളുടെ തത്സമയ വിവരം ലഭിക്കുന്നത്‌ യഥാസമയം ചികിത്സ നല്‍കുന്നതിന്‌ ഉപകരിക്കുമെന്ന്‌ കളക്‌ടര്‍ പറഞ്ഞു.
ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്‌ പ്രതിനിധികളുമായി കളക്‌ടര്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനമനുസരിച്ചാണ്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കാരിത്താസ്‌ ആശുപത്രിയില്‍ സജ്ജമാക്കിയത്‌.
കോവിഡ്‌ ബാധിച്ചവര്‍ക്ക്‌ ആശങ്കകള്‍ അകറ്റി ആശുപത്രി സേവനം ആവശ്യമുള്ളവരെ അതാതു സെന്ററുകളുമായി യോജിപ്പിക്കുക തുടങ്ങിയ വിവര കൈമാറ്റമാണ്‌ ഇവര്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നതെന്ന്‌ കാരിത്താസ്‌ ഡയറക്‌ടര്‍ റവ. ഡോ. ബിനു കുന്നത്ത്‌, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ്‌ സുകുമാരന്‍ എന്നിവര്‍ അറിയിച്ചു.
ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും ഒഴിവുകള്‍ ഈ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കും. 0481-6811100 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക്‌ വിവരം ലഭിക്കും. ഇതിനു പുറമെ covid19jagratha.kerala.nic.in എന്ന പോര്‍ട്ടലിലും വിവരങ്ങള്‍ ലഭ്യമാക്കുന്നതിന്‌ നടപടികള്‍ സ്വീകരിച്ചു വരികയാണ്‌. വിളിക്കേണ്ട നമ്പര്‍ 0481 6811100, 7594051414.
ഉദ്‌ഘാടന വേളയില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ്‌ സുകുമാരന്‍, കാരിത്താസ്‌ ആശുപത്രി ഡയറക്‌ടര്‍ റവ. ഡോ. ബിനു കുന്നത്ത്‌, കാരിത്താസ്‌ ആശുപത്രി കണ്‍സല്‍ട്ടന്റ്‌ മാത്യു ജേക്കബ്‌, ഫാ. ജിനു കാവില്‍, ജില്ലാ മാസ്‌ മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, ക്യാപ്‌റ്റര്‍ ജെ.സി. ജോസഫ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം അപ്പോഴിപ്പറമ്പില്‍ (കൂട്ടക്കൈതയില്‍) മത്തായി കുര്യന്‍ (92) നിര്യാതനായി.

Read Next

ക്‌നാനായ റീജിയന്‍ ഡേ ആഘോഷിച്ചു