Breaking news

മാതാവിന്റെ വണക്കമാസദിവസത്തിൽ മനോഹരമായ ഒരു ഭക്തിഗാനവുമായി യുകെയിൽ നിന്നും സൈറ മരിയ ജിജോ

മാതാവിന്റെ വണക്കമാസദിവസം ആരംഭിക്കുമ്പോൾ ജപമാല ചൊല്ലുമ്പോള്‍ പാടാനൊരു ഗാനം കൂടി ക്നാനായ പത്രത്തിന്റെ പ്രിയ വായനക്കാർക്കായി സമർപ്പിക്കുകയാണ് .ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാത്ത ഒരു ദിവസവും ഒരാളുടെയും ജീവിതത്തില്‍ ഉണ്ടാകാറില്ല അത്തരം പ്രാര്‍ത്ഥനയ്ക്കായി പാടിപ്രാര്‍ത്ഥിക്കാന്‍ നിരവധി ഗാനങ്ങളുമുണ്ട്.അത്തരം പാട്ടുകളുടെപട്ടികയില്‍ ഇടം നേടിയിരിക്കുന്ന പുതിയൊരു ഗാനമാണ് അമ്മ മാതാവിന്‍ എന്ന് തുടങ്ങുന്ന ഈ മരിയന്‍ഭക്തിഗാനം.ഈ മനോഹര ഗാനം പാടിയിരിക്കുന്നത് യുകെയിൽ ബിർമിങ്ഹാമിൽ നിന്നുമുള്ള സൈറ മരിയ ജിജോ എന്ന കൊച്ചു മിടുക്കിയാണ് .യു കെ കെ സി എ പരിപാടികളിലും യുക്മയിലേയും സജീവ സാന്നിധ്യമായ ഈ കൊച്ചു മിടുക്കി ഇതിനോടകം നിരവധി സമ്മാനങ്ങളാണ് വാരിക്കൂട്ടിയിട്ടുള്ളത്. 2019ൽ സിംഗ് വിത്ത് അത് യേശുദാസ് കോണ്ടെസ്റ്റിൽ വിന്നർ എന്നുള്ളത് മാത്രം മതി ഈ കൊച്ചു മിടുക്കിയുടെ കഴിവ് മനസ്സിലാക്കുവാൻ .ഈയടുത്തകാലത്തു യു കെ കെ സി എ നടത്തിയ ക്നായി തൊമ്മൻ അനുസ്മരണദിനത്തിൽ സൈറ മരിയ ജിജോ പാടിയ ക്നാനായ പാട്ടുകൾ വളരെയധികം പ്രശംസാപാത്രമായിരുന്നു. യു കെയിലെ ബർമിങ്ഹാമിൽ താമസിക്കുന്ന പിറവം കോരപ്പള്ളിൽ ജിജോയുടെയും ലിറ്റി ജിജോയുടെയും മൂത്തമകളാണ് സൈറ മരിയ ജിജോ സൈറക്ക് ഒരു സഹോദരിയുണ്ട് റെബേക്ക ജിജോ. നിരവധി ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ എസ് തോമസ് ആണ് ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. വയലറ്റ് ഫ്രെയിംസ് മീഡിയ പ്രൊഡക്ഷന്റെ ബാനറില്‍ സിബി, ലീന പൂഴിക്കാല ആണ് നിര്‍മ്മാണം. മനോരമ മ്യൂസികും, ശാലോം ടിവിയിൽ പാട്ടുകൾ അവതരിപ്പിക്കുന്ന കാൻഡിൽസ് ബാൻഡിലൂടെയും യഥാക്രമം ഈ ഗാനങ്ങള്‍ റീലിസ് ചെയ്തിട്ടുണ്ട്.ജിജോ തോമസാണ് എഡിറ്റിംങ്, സിന്റോ കനകമലയുടേതാണ് ഓർക്കസ്ട്രേഷൻ . പരിശുദ്ധ അമ്മയുടെ പ്രത്യേകവണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മെയ് മാസത്തില്‍ ഈ ഗാനത്തിന് പ്രത്യേക സൗന്ദര്യവും ഭക്തിയും ആകര്‍ഷണവുമുണ്ട്.സൈറ മരിയ ജിജോക്ക് ക്നാനായ പത്രത്തിന്റെ അഭിനന്ധനങ്ങൾ നേരുന്നതോടൊപ്പം സൈറ മരിയ പാടിയ യു ട്യൂബിന്റെ ലിങ്ക് താഴെ വായനക്കാർക്കായി കൊടുക്കുന്നു

Facebook Comments

Read Previous

കെ സി എസ് ഡിട്രോയിറ്റ് / വിൻഡ്സർ ഈസ്റ്റർ ആഘോഷം

Read Next

ഇരവിമംഗലം അപ്പോഴിപ്പറമ്പില്‍ (കൂട്ടക്കൈതയില്‍) മത്തായി കുര്യന്‍ (92) നിര്യാതനായി.