Breaking news

കോവിടിന് എതിരെ പോരാടുന്ന ഒരു ക്നാനായ കുടുംബം.

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ കുരിശുമല വാർഡിൽ കർഫ്യൂ (144) പ്രഖ്യപിക്കപ്പെട്ട സാഹചര്യത്തിൽ,കോവിടിനെ ചെറുത്ത് തോൽപിക്കാൻ അഹോരാർത്തം പണിയെടുക്കുകയാണ്  വാർഡ് മെംബർ,  ബിനു ജോസ് .   ബിനുവിന് പൂർണ്ണ പിന്തുണ നൽകി കൊണ്ട് ഭർത്താവും ഉഴവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റുമായ ജോസ് തോട്ടിയിലും ,അവരുടെ മകനുമായ ബോവാസും  രംഗത്തുണ്ട്. അടിയന്തര മരുന്നുകൾ ആശുപത്രിയിൽ എത്തിക്കുന്ന്തിനൊപ്പം  പ്രായമായവരെ വാക്സിൻ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നതിനും  ബോവാസ് നേത്രത്വം വഹിക്കുന്നു.  വിദേശത്തുള്ള കുരിശുമല സ്വദേശികളുടെ സഹായ സഹകരണങ്ങൾ അർഹർക്ക് ഉറപ്പു വരുത്തുന്ന ശ്രമത്തിലാണ് ജോസ്. വിദേശത്തുള്ള ബന്ധുക്കളുടെ ആശങ്ക പരിഹരിക്കാനും , വാർഡിലുള്ള വോട്ടർമാർക്ക്  വേണ്ടിയുള്ള what’s app കൂട്ടായ്മ യിലും മെമ്പർ ഇടപെടുന്നത് മാതൃകാപരം. നേരത്തെ ഇടക്കോലി ക്ലബിൻ്റെ നേത്രത്തിൽ ക്രമീകരിച്ച ആംബുലൻസിൻ്റെ ഏകോപന തിലുടെ, രോഗ ലക്ഷണ മുള്ള വരുടെ പരിശോധന കൾ കൃത്യമായി ഉറപ്പാക്കാനും സ്വാധിക്കുന്നുണ്ട്.തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൻ്റെ നേത്രത്തിൽ റോഡുകൾ അടച്ചു കുരുശുമല യെ, മാറ്റി നിർത്തിയപ്പോൾ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കൂ സാമ്പത്തിക സഹായങ്ങളും, രോഗികൾക്ക് മരുന്നും നൽകാൻ തയ്യാറായ  ആറാം വാർഡിലെ മറു നാടൻ മലയാളികളുടെ സഹായങ്ങൾ കൃത്യമായി എത്തിക്കാൻ  ബിനുവിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച കർമ സമിതിയുടെ പ്രവർത്തനം തുടർന്നും  നാടിൻ്റെ വികസനത്തിന്  ഉപകാരപ്പെടുതിന്നതിൻ്റെ  സാധ്യതകൾ  പരിശോധിച്ച് വരുകയാണ് ബിനു തോട്ടറ പള്ളി ഇടവക താമടത്തിൽ കുടുംബാഗമാണ്.

Facebook Comments

knanayapathram

Read Previous

പയസ്മൗണ്ട് : കുളക്കാട്ട് എസ്ത്തപ്പായി ( 73 ) ( K.M സ്റ്റീഫൻ ) നിര്യാതനായി .

Read Next

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ മലബാര്‍ റീജിയണ്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.