Breaking news

പുത്തനങ്ങാടി കെ.എം.എം. ഹോസ്‌പിറ്റല്‍ കാരിത്താസ്‌ കെ.എം.എം. എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോട്ടയം: കാരിത്താസ്‌ പോളി ക്ലിനിക്‌ പദ്ധിതിയുടെ ഭാഗമായി പുത്തനങ്ങാടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെ.എം.എം. ഹോസ്‌പിറ്റല്‍ ഇനി കാരിത്താസ്‌ ആശുപത്രിയുടെ നേതൃത്വത്തില്‍ പുത്തന്‍ സജ്ജീകരണങ്ങളോടെ വിദഗ്‌ദ്ധ ഡോക്‌ടര്‍മാരുടെ സേവനങ്ങളും രൂപമാറ്റവുമായി കാരിത്താസ്‌ കെ.എം.എം. എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം മാര്‍ മാത്യു മൂലക്കാട്ട്‌ നിര്‍വഹിച്ചു. മാറി വരുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി, രോഗീകേന്ദ്രീകൃതമായ മെച്ചപ്പെട്ട ചികിത്സ പ്രദാനം ചെയ്യാന്‍ ഇത്തരം നൂതന പ്രവര്‍ത്തനരീതികള്‍ സഹായകരമാകുമെന്ന്‌ മാര്‍ മൂലക്കാട്ട്‌ അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്‌സ്‌ കണ്ടനാട്‌ ഭദ്രാസനം മെത്രാപ്പോലീത്ത തോമസ്‌ മാര്‍ അത്താണീയോസ്‌, ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ്‌ മാര്‍ അഫ്രേം, തോമസ്‌ ചാഴികാടന്‍, സുരേഷ്‌ കുറുപ്പ്‌, ഫാ. ജിനു കാവില്‍, ഫാ. ഫിലപ്പ്‌ പി.എ, ജോര്‍ജ്‌ സക്കറിയ എന്നിവര്‍ പ്രസംഗിച്ചു. തുടക്കത്തിലെ G. Medicine, Paediatrics, Obstetrics & Gynaecology, Orthopaedics, Dermatology & Cosmetology, ENT, Cardiology, Neurology, Pulmonology എന്നീ വിഭാഗങ്ങളുടെ സേവനം ഉണ്ടായിരിക്കുന്നതാണ്‌. കുറഞ്ഞ ചിലവില്‍ ഫലപ്രദമായ ചികിത്സകള്‍ കാരിത്താസ്‌ കെ.എം.എം. ഹോസ്‌പിറ്റലില്‍ ലഭ്യമാണ്‌. കാരിത്താസ്‌ ആശുപത്രിയുടെ നേതൃത്വത്തില്‍ ജില്ലയുടെ മറ്റു മേഖലകളിലും ഇത്തരത്തിലുള്ള പോളി ക്ലിനിക്‌ സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്‌ എന്ന്‌  ഡയറക്‌ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്‌ അറിയിച്ചു.

Facebook Comments

knanayapathram

Read Previous

അല്‍മാസ്സ് കുവൈറ്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാഹിത്യരചനാ മത്സരം ‘തൂലിക 2021’

Read Next

മലയാളികളുടെ നേതൃത്വപാടവം പ്രശംസാവഹം: സെനറ്റർ റാം വില്ലിവാളം