ഓസ്ട്രേലിയായിൽ ബ്രിസ്ബൻ ക്നാനായ സമൂഹത്തിന് നവ നേതൃത്വം…Knanaya Catholic Congress Queensland (KCCQ) ന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചാർജ് ഏറ്റെടുത്തു..
ജയിംസ് മാത്യു മണ്ണാത്തു മാക്കിൽ (പ്രസിഡന്റ്)
ജിജിമോൾ മാത്യു കണ്ടത്തിൽ (വൈസ് പ്രസിഡണ്ട്)
സുജോയി ഫിലിപ്പ് മാമ്പള്ളിൽ (സെക്രട്ടറി)
സ്റ്റെബി എബ്രഹാം ചെറിയാക്കൽ (ജോയിന്റ് സെക്രട്ടറി)
ഡെയ്സൺ അലക്സ് കുന്നശ്ശേരിൽ (ട്രഷറർ)
ഏരിയ കോഡിനേറ്റർസ്:
തോമസ് കുര്യൻ നന്ദികുന്നേൽ (നോർത്ത്)
ജോമോൻ ഫിലിപ്പ് കുളംങ്ങര (സൗത്ത്)
ജെറിൻ മാത്യു ചെറിയതോട്ടത്തിൽ (വെസ്റ്റ് )
ബിപിൻ തോമസ് ചാരംകണ്ടത്തിൽ (ഗോൾഡ് കോസ്റ്റ് )
റെജാ റെജി തൈതറപ്പേൽ ( വനിതാ പ്രതിനിധി)
KCCO നാഷണൽ കൗൺസിൽ മെമ്പേഴ്സ്:
ജോയി ജോസഫ് പാരിപ്പള്ളിൽ
സെബാസ്റ്റ്യൻ തോമസ് പടവെട്ടുംകാലായിൽ
വിനീത തോമസ് പായിക്കാട്ട് എന്നിവരാണ് പുതിയ ഭാരവാഹികൾ.
1700 വർഷങ്ങളായി തലമുറകൾ തലമുറകൾ കൈമാറി, ക്നാനായ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്ന പൈതൃകവും സംസ്കാരവും ദൈവത്തിൽ അടിയുറച്ച് ഉള്ള വിശ്വാസവും പുതിയ തലമുറയിലേക്ക് പകർന്നുകൊടുക്കാനുള്ള ഉത്തരവാദിത്തം നെഞ്ചിലേറ്റി, കുടിയേറ്റ ജനത എന്നറിയപ്പെടുന്ന ക്നാനായ സമുദായം, ഓസ്ട്രേലിയയിലെ ബ്രിസ്ബനിലും, തനതായ കൂട്ടായ്മയിലും ഒരുമയിലും തനിമയിലും പ്രവർത്തിച്ചു പോരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ, ഓൺലൈൻ സംവിധാനങ്ങളോടെ യാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്,
നമ്മുടെ തനതായ പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിച്ച്, മുന്നേറാനുള്ള മനോഭാവവും ചൈതന്യവും,നമ്മുടെ സംഘടനയിൽ, ഇതുവരെയുള്ള എല്ലാ കമ്മിറ്റികളും ശക്തമായ രീതിയിൽ നേതൃത്വം നൽകി എന്നും, പ്രശ്നങ്ങൾ നേരിട്ടപ്പോൾ എല്ലാവരുടെയും സ്നേഹപൂർവ്വമുള്ള കരുതലുകളും പ്രാർത്ഥനകളും മൂലം ഒരു കുടുംബം എന്ന നിലയിൽ എത്തിക്കാൻ സാധിച്ചു എന്നും, പ്രത്യേകമായി കഴിഞ്ഞ കമ്മിറ്റിയെ മുന്നോട്ട് നയിച്ച് ഇപ്പോൾ സ്ഥാനമൊഴിയുന്ന ഷിബു മാത്യുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കമ്മിറ്റി അംഗങ്ങളെ അനുമോദിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്യുന്നുവെന്ന് പുതിയ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ജെയിംസ് മാത്യു മണ്ണാത്തുമാക്കിൽ തന്റെ സന്ദേശത്തിൽ അറിയിച്ചു.
ഓസ്ട്രേലിയയിലെ മൂന്നാമത്തെ സിറ്റിയായ ബ്രിസ്ബനിലെയും അതിനോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലെയും 150 പരം ക്നാനായ കുടുംബങ്ങളുടെ കൂട്ടായ്മയാണ് KCCQ