Breaking news

മിഷൻലീഗ് റീജിയണൽ തലത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു

അമേരിക്കയിലെ ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനിലൂടെ ക്രിസ്തുമസ് ആഘോഷിച്ചു. ഡീക്കൻ ജോസഫ് തച്ചാറ നയിച്ച ക്രിസ്മസ് ഒരുക്ക ധ്യാനത്തിലൂടെ പരിപാടികൾക്ക് തുടക്കം കുറിച്ചു തുടർന്ന് വിവിധ കളികളിലൂടെയും ക്രിസ്തുമസ് വേഷവിധാനങ്ങൾ ധരിച്ചും നടത്തിയ ആഘോഷങ്ങൾക്ക് ഷാരോൺ ചിക്കാഗോ നേതൃത്വം നൽകി. മിഷൻ ലീഗ് റീജണൽ ഡയറക്ടർ ഫാദർ ബിൻസ് ചേത്തലിൽ കോർഡിനേറ്റർമാരായ സിജോയ് പറപ്പള്ളി സിസ്റ്റർ സാന്ദ്ര svm എന്നിവർ പരിപാടികൾ ക്രമീകരിച്ചു.

Facebook Comments

Read Previous

പ്രത്യാശയുടെ പടിവാതിലിലൂടെ പുൽക്കൂട്ടിലിലേക്ക്.

Read Next

സെ. മേരീസ് ക്നാനായ ഇടവകയിലെ ബിബ്ലിയ ട്വൻറി ട്വൻറി: അഖണ്ഡ തിരുവചന തീർത്ഥാടനം സമാപിച്ചു.