Breaking news

അന്ധബധിര പുനരധിവാസ പദ്ധതി ധനസഹായം ലഭ്യമാക്കി

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്ക് വരുമാനസംരംഭങ്ങള്‍ക്കായി ധനസഹായം ലഭ്യമാക്കി. പുനര്‍ജ്ജനി എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പെട്ടിക്കട, തയ്യല്‍ യൂണീറ്റ്, പശുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ തുടങ്ങിയ വരുമാനസംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ധനസഹായം ലഭ്യമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. അതിരൂപത വികാരി ജനറാള്‍ വെരി റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍മാരായ സിജോ തോമസ്, ബബിത റ്റി. ജെസ്സില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോട്ടയം ജില്ലയിലെ  ഭിന്നശേഷിയുള്ള വ്യക്തികളുള്ള 15 കുടുംബങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപയുടെ ധനസഹായമാണ് ലഭ്യമാക്കിയത്.

Facebook Comments

knanayapathram

Read Previous

പുരുഷദിനം ആഘോഷിച്ച് കെ.സി.വൈ.എൽ കുമരകം യൂണിറ്റ് യുവാക്കൾ

Read Next

വാകത്താനം കിഴക്കേകാലായിൽ മേരികുട്ടി ചാക്കോ (67) നിര്യാതയായി. LIVE TELECASTING AVAILABLE