കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ വന്ദ്യ ഗീവര്‍ഗീസ് റമ്പാന്റെ മെത്രാഭിഷേകം നവംബര്‍ 14 ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടത്തപ്പെടും. മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത തോമസ് മോര്‍ കൂറിലോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നല്‍കും. വിജയപൂരം രൂപതാദ്ധ്യക്ഷന്‍ റവ. ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ അനുമോദന സന്ദേശം നല്‍കും. കോവിഡ് മാനദണ്‌ഡങ്ങള്‍ പാലിച്ചായിരിക്കും തിരുക്കര്‍മ്മങ്ങ
Facebook Comments