Breaking news

സെന്റ് ജോസഫ്സ് സമൂഹാംഗമായ സി.ജോസ് മരിയ (65) അന്തരിച്ചു

തെള്ളകം: കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ്സ് സമൂഹാംഗമായ സി.ജോസ് മരിയ (65) അന്തരിച്ചു. സംസ്ക്കാരം നാളെ (04/11/2020 ) 9 മണിക്ക് തെള്ളകം നൂറ്റൊന്ന് കവലയിലുള്ള അനുഗ്രഹ മഠം ചാപ്പലിൽ വി.കുർബാനയോട് കൂടി ആരംഭിക്കുന്നതും , മഠം വക സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടുന്നതുമാണ്.മൃതദേഹം ഇന്ന് ( 3/11) 4 മണിക്ക് അനുഗ്രഹ മഠം ത്തിൽ കൊണ്ടുവരുന്നതാണ്.
ഇരവിമംഗലം തടനാകുഴിയിൽ പരേതരായ മത്തായി -ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : ആലീസ് ,ലീലാമ്മ, ത്രേസ്യാമ്മ പരേതനായ കുര്യാക്കോസ് . പരേത കിടങ്ങൂർ ,പുതുവേലി , എന്നിവിടങ്ങളിൽ സുപ്പീരിയറായും ഏറ്റുമാനൂർ ,അരീക്കര , കൈപ്പുഴ, നീണ്ടൂർ , ഇരവിമംഗലം, എച്ചോം, നിലമ്പൂർ, കൊട്ടൂർ വയൽ , കാപ്പിസെറ്റ് , എന്നീ ഇടവകകളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

Facebook Comments

knanayapathram

Read Previous

കെ. സി. വൈ. എല്‍ മലബാര്‍ റീജിയന്‍ ഡയറക്ടേഴ്സ് & സിസ്റ്റര്‍ അഡ്വൈസേഴ്സ് മീറ്റ് നടത്തപെട്ടു.

Read Next

കണ്ണങ്കര ആറ്റുമ്മേൽ ഏലിയാമ്മ ചാക്കോ (82) നിര്യാതയായി LIVE FUNEREAL TELECASTING AVAILABLE