
കണ്ണൂര്‍: കെ. സി. വൈ. എല്‍ മലബാര്‍ റീജിയന്‍ ഡയറക്ടേഴ്സ് & സിസ്റ്റര്‍ അഡ്വൈസേഴ്സ് മീറ്റ് നടത്തപെട്ടു. റീജിയന്‍ പ്രസിഡന്‍്റ് ആല്‍ബര്‍ട്ട് തോമസ് കൊച്ചുപറമ്പില്‍ അധ്യക്ഷനായിരുന്നു. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. കെ. സി. വൈ. എല്‍ കോട്ടയം അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് മുഖ്യാതിഥി ആയിരുന്നു. മലബാര്‍ റീജിയന്‍ ചാപ്ളിയ്ന്‍ ഫാ. ബിബിന്‍ കണ്ടോത്ത് ആമുഖ സന്ദശേം നല്‍കി. റീജിയന്‍ ഡയറക്ടര്‍ ഡൊമിനിക് പയറ്റുകാലായില്‍, സി. അഡ്വൈസര്‍ സി. അനറ്റ്സി SJC എന്നിവര്‍ സംസാരിച്ചു. മലബാര്‍ റീജിയന്‍ ഭാരവാഹികളായ സെക്രട്ടറി അമല്‍ അബ്രാഹം വെട്ടിക്കാട്ടില്‍, വൈ. പ്രസിഡന്‍്റ് അനുമോള്‍ ബിജു, ജോ. സെക്രട്ടറി അനുപ്രിയ പി. ബി, ട്രഷറര്‍ സിജില്‍ രാജു വലിയവീട്ടില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. രാജപുരം,മടമ്പം, ചങ്ങലീരി, പെരിക്കല്ലൂര്‍, ബാംഗ്ളൂര്‍ ഫെറാറോനകളിലെ വിവിധ യൂണിറ്റുകളിലെ ഡയറക്ടെഴ്സും, സി. അഡ്വൈസേഴ്സും പങ്കെടുത്തു.