Breaking news

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി: വനിത സ്വാശ്രയ തൊഴില്‍ സംരംഭക പരിശീലന കേന്ദ്രത്തിന്‌ തുടക്കമായി

ഇടുക്കി: ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി ഇടുക്കി, കഞ്ഞിക്കുഴിയില്‍ സ്വാശ്രയ തൊഴില്‍ സംരംഭക പരിശീലന കേന്ദ്രത്തിന്‌ തുടക്കമായി. പരിശീലന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം കോട്ടയം അതിരൂപത വികാരി ജനറാളും ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി പ്രസിഡന്റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ നിര്‍വ്വഹിച്ചു. കോവിഡ്‌ 19 വ്യാപന പശ്ചാത്തലത്തില്‍ തൊഴിലില്ലായ്‌മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അനുദിന ജീവിതവരുമാനം കണ്ടെത്താന്‍ പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക്‌ തൊഴില്‍ സംരംഭങ്ങള്‍ അനിവാര്യമായിരിക്കുന്ന സാഹചര്യത്തിലാണ്‌ ജി.ഡി.എസിന്റെ നേതൃത്വത്തില്‍ തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്‌. തൊഴില്‍ പരിശീലനം നേടുന്നവര്‍ക്ക്‌ സംരംഭകത്വ പരിശീലനവും ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ പ്രചോദനവും സൊസൈറ്റി ലഭ്യമാക്കും. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്‌, ഫാ. മൈക്കിള്‍ നെടുംതുരുത്തില്‍, ഫാ. ജോയി കട്ടിയാങ്കല്‍, ഫാ. ജെയിംസ്‌ വടക്കേകണ്ടംകരിയില്‍, പ്രോഗ്രാം ഓഫീസര്‍ സിറിയക്‌ ജോസഫ്‌, അനിമേറ്റര്‍ സിനി ഷൈന്‍, റഷീന അജാസ്‌ എന്നിവര്‍ പങ്കെടുത്തു. തയ്യല്‍ അനുബന്ധ ജോലികള്‍, തേനീച്ച വളര്‍ത്തല്‍, മുട്ടകോഴി വളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങി വിവിധ പരിശീലനങ്ങള്‍ കേന്ദ്രത്തിലൂടെ ലഭ്യമാക്കുമെന്ന്‌ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്‌ അറിയിച്ചു.

Facebook Comments

Read Previous

മെല്‍ബണ്‍ സെന്‍്റ് മേരിസ് ക്നാനായ ഇടവകയില്‍ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാള്‍ നവംബര്‍ 1 ന്

Read Next

ഞീഴുർ തടത്തിൽ ഫിലിപ്പിന്റെ (തങ്കച്ചൻ ) ഭാര്യ ജെയിൻ (56) യു കെയിൽ നിര്യാതയായി