Breaking news

മെല്‍ബണ്‍ സെന്‍്റ് മേരിസ് ക്നാനായ ഇടവകയില്‍ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാള്‍ നവംബര്‍ 1 ന്

സെന്‍്റ് മേരിസ് ക്നാനായ കാത്തലിക് പാരിഷ് മെല്‍ബണില്‍ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാള്‍ നവംബര്‍ 1 ഞായറാഴ്ച നടത്തപ്പെടും. മറ്റ് വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി, കോവിഡിന്‍്റെ പശ്ചാത്തലത്തില്‍വൈകിട്ട് 5.30 ന് ഓണ്‍ലൈനിലൂടെയായിരിക്കും ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന നടത്തപ്പെടുക. ഇടവക വികാരി ഫാ. പ്രിന്‍സ് തൈപുരയിടത്തില്‍ മുഖ്യ കാര്‍മ്മികനായിരിക്കും. മെല്‍ബണ്‍ ക്നാനായ കാത്തലിക് വുമണ്‍സ് അസോസിയേഷനിലെ വനിതകള്‍ പ്രസുദേന്തിമാരായി നടത്തപ്പെടുന്ന ഈ തിരുന്നാളിന് മുന്നോടിയായി ഒക്ടോബര്‍ 22 മുതല്‍ ഒക്ടോബര്‍ 31 വരെ വിവിധ പ്രസുദേന്തിമാരുടെ നേതൃത്വത്തില്‍ പത്തു ദിവസത്തെ ജപമാലയും ലദിഞ്ഞും വിശുദ്ധകുര്‍ബ്ബാനയും വൈകിട്ട് 5.30 ന് നടത്തിവരുന്നു. ഇടവക വികാരി, കൈക്കാരന്മാര്‍, മറ്റു പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രസുദേന്തിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുനാളിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായിവരുന്നു.
പ്രസുദേന്തിമാര്‍: അംബുജ ജിജോ, അനീഷ ജോഫിന്‍, ബീന സ്റ്റീഫന്‍, ബെറ്റ്സി അബ്രഹാം, ബിന്‍സി ബിനോജി, ക്രിസ്റ്റി ആഷിഷ്, ഡെയ്സി ബിജു, ദീപ ജോ, എല്‍സി ബേബി, എല്‍മി ജേക്കബ്, എലിസബത്ത് സോളമന്‍, ജയ്ബി എലിയാസ്, ജയാ ജോമോന്‍, ജെനിമോള്‍ കുഞ്ഞുമോന്‍, ജെറ്റി സിജോ, ജിബി കുരിയന്‍, ലിനി സിജു, ലിഷ അനൂപ്, ലിസ്സി ആന്‍്റണി, ലിസി ജോസ്മോന്‍, മാഗി ജോബി, മിനി ബിനോയ്, മിനി സജി, റോജി അജേഷ്, സജി അനില്‍, സീന ജോയ്, ഷീന ബൈജു, ഷെറിന്‍ ലിന്‍സ്, സില്‍വി ലാന്‍സ്, സിനി ഷിജു, സ്മിത അനില്‍, സ്മിത ജോര്‍ജ്, സ്മിത ഷാജി, സോജി അലന്‍, സോണിയ ജോജി, സോഫി ഡോമിനിക്, സ്റ്റെല്ല ലിറ്റോ, സുജ സിജോ, സുനിത സനീഷ് & സൂസണ്‍ ജോസഫ്.ഓണ്‍ലൈനിലൂടെ പങ്കെടുക്കുവാനുള്ള ഫേസ്ബുക്ക് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
https://www.facebook.com/knanayamissionmelbourne/
സോളമന്‍ പാലക്കാട്ട്

Facebook Comments

knanayapathram

Read Previous

യു കെ യിലെ പ്രെസ്റ്റണിൽ നിര്യാതനായ കല്ലറ അരീച്ചിറയിൽ ബെന്നി ജോസഫിന്റെ സംസ്ക്കാരം നാളെ LIVE TELECASTING AVAILABLE

Read Next

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി: വനിത സ്വാശ്രയ തൊഴില്‍ സംരംഭക പരിശീലന കേന്ദ്രത്തിന്‌ തുടക്കമായി