Breaking news

ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ്‌ ചെയ്‌തതില്‍ കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ സമിതി പ്രതിഷേധിച്ചു

കണ്ണൂര്‍: ഫാ. സ്റ്റാന്‍ സ്വാമിയെയും അദ്ദേഹത്തോടൊപ്പം ഉള്ളവരെയും യു.എ.പി.എ ചുമത്തി എന്‍.ഐ.എ അറസ്റ്റ്‌ ചെയ്‌തതില്‍ കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ സമിതി പ്രതിഷേധിച്ചു. മലബാര്‍ റീജിയനിലെ വിവിധ യൂണിറ്റുകളില്‍ വൈദികരുടെയും, ഭാരവാഹികളുടെയും നേതൃത്വത്തില്‍ നിരവധി യുവജനങ്ങള്‍ കോവിഡ്‌ മാനദണ്‌ഡങ്ങള്‍ പാലിച്ചു പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു. കെ.സി.വൈ.എല്‍. മലബാര്‍ റീജിയന്‍ പ്രസിഡന്റ്‌ ആല്‍ബര്‍ട്ട്‌ തോമസ്‌ കൊച്ചുപറമ്പില്‍, സെക്രട്ടറി അമല്‍ അബ്രാഹം വെട്ടിക്കാട്ടില്‍, വൈസ്‌പ്രസിഡന്റ്‌ അനുമോള്‍ ബിജു, ജോയിന്റ്‌ സെക്രട്ടറി അനുപ്രിയ പി.ബി., ട്രഷറര്‍ സിജില്‍ രാജു, ചാപ്ലയിന്‍ ഫാ. ബിബിന്‍ കണ്ടോത്ത്‌, ഡയറക്‌ടര്‍ ഡോമിനിക്‌ പയറ്റുകാലായില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. അനറ്റ്‌സി എസ്‌.ജെ.സി എന്നിവര്‍ നേതൃത്വം നല്‌കി.

Facebook Comments

knanayapathram

Read Previous

പുതുവേലി ഇടവകയില്‍ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ടാസ്‌ക്‌ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കോവിഡ്‌-19 മൃത‌ദ്ദേഹസംസ്കാരം നടന്നു.

Read Next

“സമര്‍പ്പിതന്‍” അവാര്‍ഡിന്‌ ഡോ. മേരി കളപ്പുരയ്‌ക്കല്‍ അര്‍ഹയായി