Breaking news

പുതുവേലി ഇടവകയില്‍ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ടാസ്‌ക്‌ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കോവിഡ്‌-19 മൃത‌ദ്ദേഹസംസ്കാരം നടന്നു.

കോട്ടയം: കോട്ടയം അതിരൂപതയിലെ മൂന്നാമത്‌ കോവിഡ്‌-19 മൃതദ്ദേഹസംസ്‌കാരം കോവിഡ്‌ -19 പ്രോട്ടോകോള്‍ അനുസരിച്ച്‌ പുതുവേലി ഇടവകയില്‍ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ടാസ്‌ക്‌ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടന്നു. കെസി.വൈ.എല്‍ അതിരൂപത ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത പ്രസിഡന്റ്‌ ലിബിന്‍ ജോസ്‌ പാറയില്‍, അതിരൂപത വൈസ്‌പ്രസിഡന്റ്‌ ജോസുകുട്ടി ജോസഫ്‌, ഇരവിമംഗലം ഇടവകാംഗമായ തോമസുകുട്ടി ജോസ്‌ അരീച്ചിറ, ചേര്‍പ്പുങ്കല്‍ ഇടവകാംഗമായ ജോജി ജോണി പടിഞ്ഞാറെവാരികാട്ട്‌ എന്നിവര്‍ നേതൃത്വം നല്‌കി.

Facebook Comments

Read Previous

പ്രവാസികൾക്കായി ഇതാ ഒരു Quarataine പാക്കേജ്

Read Next

ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ്‌ ചെയ്‌തതില്‍ കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ സമിതി പ്രതിഷേധിച്ചു