നോര്‍ത്ത് അമേരിക്ക ക്‌നാനായ റീജിയണില്‍ 2020-2021 വര്‍ഷത്തെ മിഷന്‍ലീഗ് പ്രവര്‍ത്തനവര്‍ഷോദ്‌ഘാടനം ശനിയാഴ്‌ച സൂം വഴി നടത്തപ്പെട്ടു. 4 മുതല്‍ 8 വരെ ഗ്രെയിഡില്‍ വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തിയാണ് മിഷന്‍ലീഗ് രൂപപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞുങ്ങളില്‍ ആത്മീയത നിറച്ച് കൊച്ചുമിഷനറിമാരായി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്‌നാനായ റീജിയണ്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കുടുംബങ്ങളില്‍ ആയിരിക്കുന്ന കുഞ്ഞുങ്ങളെ ക്‌നാനായ റീജിയന്റെ നേതൃത്വത്തില്‍ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കുന്നതിന്റെ ഭാഗമായി വിവിധ കര്‍മ്മപദ്ധതികളുടെ ഉദ്‌ഘാടനം വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ നിര്‍വഹിച്ചു.. കമ്മീഷന്‍ ഡയറക്‌ടര്‍ ഫാ. ജോസ് ആദോപള്ളിയില്‍, കോട്ടയം അതിരൂപത മിഷന്‍ലീഗ് ഡയറക്‌ടര്‍ ഫാ. ജോബി പുച്ചൂകണ്ടത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് മിഷന്‍ലീഗ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബ്രദര്‍ അനൂപ് ക്ലാസെടുത്തു. ക്‌നാനായ റീജിയണ്‍ മിഷന്‍ ലീഗ് ഡയറക്‌ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, സി. സാന്‍ഡ്രാ, ലിജോയി പറപ്പള്ളിയില്‍, സുജ ഇത്തിത്തറ എന്നിവര്‍ നേതൃത്വം നല്‌കി.