Breaking news

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍, മലബാറിലെ വിവിധ ഇടവകകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലോക്കല്‍ മാസ്‌ യൂണിറ്റ്‌ അംഗങ്ങള്‍ക്കായി ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ ഉദ്‌ഘാടനം ചെയ്‌തു. ലോക്കല്‍ മാസ്‌ യൂണിറ്റുകള്‍ ഇടവകകളിലെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം വഹിക്കുന്ന മഹത്തായ ഒരു വേദിയാണെന്നും ഓരോ ഇടവകയുടെ പരിധിയിലുള്ള അര്‍ഹരായ ആളുകളെ കണ്ടെത്തി അവര്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ ചെയ്‌തുകൊടുക്കുവാന്‍ നാം ശ്രദ്ധാലുക്കളാകണമെന്നും കൊറോണ മഹാമാരി നമ്മളില്‍ ഏര്‍പ്പിച്ചിരിക്കുന്ന ആഘാതം വളരെ വലുതാണെന്നും പിതാവ്‌ പറഞ്ഞു. ഈ അവസരത്തില്‍ ഈശോ മിശിഹാ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനം നമുക്ക്‌ മാതൃകയാകണമെന്നും പിതാവ്‌ ഉദ്‌ബോധിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും നല്ല കോവിഡ്‌ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ്‌ ലഭിച്ച കാരിത്താസ്‌ ഇന്ത്യ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഫാ. പോള്‍ മൂഞ്ഞേലിയെ പിതാവ്‌ പ്രത്യേകം അനുമോദിച്ചു.
മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി സെക്രട്ടറി ഫാ. ബിബിന്‍ തോമസ്‌ കണ്ടോത്ത്‌ സ്വാഗതമാശംസിച്ചു. ഫാ. പോള്‍ മൂഞ്ഞേലി ക്ലാസിന്‌ നേതൃത്വം നല്‍കി. മാസ്‌ അസി. സെക്രട്ടറി ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍ പദ്ധതി വിശദീകരണം നടത്തി. സെമിനാറില്‍ മാസ്‌ ലോക്കല്‍ യൂണിറ്റ്‌ പ്രസിഡന്റുമാരായ വൈദികരും, മറ്റംഗങ്ങളും പങ്കെടുത്തു. മാസ്‌ പ്രോഗ്രാം മാനേജര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ നന്ദി പറഞ്ഞു.

Facebook Comments

knanayapathram

Read Previous

ആഗോള ഓണ്‍ലൈന്‍ ലേഖന മത്സരത്തില്‍ റെജി തോമസ്‌ കുന്നൂപ്പറമ്പില്‍ രണ്ടാംസ്ഥാനം നേടി

Read Next

റോയല്‍ കോളജ്‌ ഓഫ്‌ ഫിസിഷ്യന്‍സില്‍നിന്നും ജനറല്‍ മെഡിസിനില്‍ എം.ആര്‍.സി.പി നേടി ഡോ. നൂതന്‍ ടോം