Breaking news

ആഗോള ഓണ്‍ലൈന്‍ ലേഖന മത്സരത്തില്‍ റെജി തോമസ്‌ കുന്നൂപ്പറമ്പില്‍ രണ്ടാംസ്ഥാനം നേടി

പത്തനംതിട്ട: കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാനും ധനകാര്യമന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ ഒന്നാം ചരമവാര്‍ഷിക ആചരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്‌ എം സാംസ്‌കാരിക വേദി സംസ്ഥാന തലത്തില്‍ “കെ.എം. മാണിയുടെ ധനകാര്യ ദര്‍ശനം” എന്ന വിഷയത്തെ അധികരിച്ച്‌ നടത്തിയ ആഗോള ഓണ്‍ലൈന്‍ ലേഖന മത്സരത്തില്‍ റെജി തോമസ്‌ കുന്നൂപ്പറമ്പില്‍ രണ്ടാംസ്ഥാനം നേടി. 5000 രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ്‌ അവാര്‍ഡ്‌. നവംബര്‍ ഒന്നിന്‌ കോട്ടയത്ത്‌ നടത്തപ്പെടുന്ന സാംസ്‌കാരികവേദി വാര്‍ഷിക സമ്മേളനത്തില്‍ ജോസ്‌ കെ. മാണി എം.പി അവാര്‍ഡ്‌ സമ്മാനിക്കും. ചാമക്കാല ഇടവകാംഗമാണ്‌ റെജി.

Facebook Comments

Read Previous

സംക്രാന്തി: സെബിന്‍ ജോര്‍ജ്‌ മംഗളാംകുന്നേലിന്‌ മാതൃ ഇടവക സ്വീകരണം നല്‌കി

Read Next

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു