കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 180 കുടുംബങ്ങള്‍ക്ക് ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തത കൈവരിക്കുവാനും ഉപവരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നടപ്പിലാക്കുവാനും ഒരോരുത്തരും തയ്യാറാകണമെന്നും അദ്ദേഹം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ടുപറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കുമ്പിക്കന്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മേല്‍ക്കുര, വാട്ടര്‍ നിപ്പിള്‍, എഗ് ട്രേ, വെയിസ്റ്റ് ട്രേ എന്നീ സംവിധാനങ്ങളോടുകൂടിയ ഹൈടെക് കൂടുകളും ബിവി 380 ഇനത്തില്‍പ്പെട്ട 12 മുട്ടക്കോഴികളുമടങ്ങുന്ന യുണിറ്റുകളാണ് വിതരണം ചെയ്യുന്നത്.