Breaking news

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 11 – മത് മീറ്റിംഗ് കിടങ്ങൂർ ഫൊറോനയിൽ

 കോട്ടയം അതിരൂപതയിലെ വിവിധ റീജിയണുകളും ഫൊറോനകളുമായി നടത്തപ്പെടുന്ന സൗഹൃദ സംഭാക്ഷണ സംഗമ വേദിയായ “SPALANCATE” യുടെ 11 – മത് മീറ്റിംഗ് ഒക്ടോബർ 4 – നു ഞായറാഴ്ച രാവിലെ 11 മണിക്ക് കിടങ്ങൂർ ഫൊറോനയിലെ യുവജനങ്ങളുമായി ഓൺലൈനായി സൂമിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ സ്വാഗതം ആശംസിക്കും. അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിക്കുന്ന യോഗം, കിടങ്ങൂർ ഫൊറോന പ്രസിഡന്റ് ഷാരു സോജൻ കൊല്ലറേട്ട്  ഉദ്ഘാടനം നിർവ്വഹിക്കും. കിടങ്ങൂർ ഫൊറോന വികാരിയും, കെ.സി.വൈ.എൽ ചാപ്ലയിനുമായ ഫാ. ജോയി കട്ടിയാങ്കൽ ആമുഖസന്ദേശം നൽകുകയും, മുൻ അതിരൂപത പ്രസിഡന്റ് ബിബീഷ് ഒലിക്കമുറയിൽ മുഖ്യാതിഥിയായിരിക്കുകയും ചെയ്യും. തുടർന്നുള്ള ചർച്ചകൾക്ക് അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ നേതൃത്വം നൽകും. കെ.സി.വൈ.എൽ കോട്ടയം അതിരൂപത ജോയിന്റ് സെക്രട്ടറി അച്ചു അന്ന ടോം യോഗത്തിന് കൃതജ്ഞത അർപ്പിക്കും. പരിപാടിയിൽ കെ.സി.വൈ.എൽ അതിരൂപത, കിടങ്ങൂർ ഫൊറോന സമിതി  അംഗങ്ങളും, കിടങ്ങൂർ ഫൊറോനയിലെ വിവിധ ഇടവകളിൽനിന്നുമുള്ള യുവജനങ്ങളും പങ്കെടുക്കും.

Facebook Comments

knanayapathram

Read Previous

പുതുവേലി പയ്യാനിനിരപ്പിൽ ഏലിക്കുട്ടി കുര്യക്കോസ് (93) നിര്യാതയായി LIVE TELICASTING AVAILABLE

Read Next

സി. തെയോഫിൻ പൂഴിക്കുന്നേൽ മലയിൽ sjc നിര്യാതയായി