Breaking news

വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കോവിഡ് 19 സാന്ത്വന പദ്ധതിയുടെ ഭാഗമായി. അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന വിസിറ്റഷേന്‍ സന്യാസിനി സമൂഹവുമായി സഹകരിച്ച്, വയനാട് ജില്ലയിലെ പെരിക്കല്ലൂര്‍, കാപ്പി സെറ്റ്, പയസ് നഗര്‍, ക്രൈസ്റ്റ് നഗര്‍, എന്നീ ഇടവകകളിലെ പ്ളസ്ടു പാസ്സായി ഉപരിപഠനത്തിനായി പോകുന്ന 29 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. വിസിറ്റഷേന്‍ കോണ്‍ഗ്രിഗേഷന്‍ മലബാര്‍ റീജിയന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസ്ബി S V M ചെക്ക് വിതരണം നടത്തി. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി, ഫാ. ബിബിന്‍ തോമസ് കണ്ടോത്ത് മുഖ്യപ്രഭാഷണം നടത്തി. കാപ്പിസെറ്റ് പള്ളിവികാരി ഫാ. ഷിജോ കുഴിപ്പള്ളി ആശംസ നേര്‍ന്നു. ക്രൈസ്റ്റ് നഗര്‍ പള്ളിവികാരി, ഫാ.സിജോ മരങ്ങാട്ടില്‍ പങ്കെടുത്തു. മാസ് പ്രോഗ്രാം മാനേജര്‍ അബ്രാഹം ഉള്ളാടപുള്ളില്‍ നേതൃത്വം നല്‍കി.

Facebook Comments

knanayapathram

Read Previous

റെജി തോമസ് കുന്നുപ്പറമ്പിലിന് പുരസ്കാരവും പ്രശംസ പത്രവും ലഭിച്ചു

Read Next

റിട്ട .അധ്യാപകന്‍ കിടങ്ങൂര്‍ പാഴുകുന്നേല്‍ പി.ടി ജോസഫ് (77) നിര്യാതനായി